ആലപ്പുഴ : കായംകുളം താലൂക്ക് ആശുപത്രിയിൽ ആക്രമണം ഉണ്ടാക്കിയ കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കായംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാനെതിരെയാണ് നടപടി.
സിപിഎം ടൗൺഹാൾ എ ബ്രാഞ്ച് സെക്രട്ടറി സുധീർ, ടൗൺഹാൾ ബി ബ്രാഞ്ച് സെക്രട്ടറി അരുൺ, ചിറക്കടവം ലോക്കൽ കമ്മിറ്റി അംഗം സാജിദ്, പാർട്ടി മെമ്പർ മോഹനൻ എന്നിവരെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഇവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ ഇപ്പോഴും സജീവമാണ്. എന്നാൽ പ്രതികൾ ഒളിവിലാണെന്നാണ് പോലീസിന്റെ വിശദീകരണം. പോലീസും സിപിഎം നേതാക്കളും തമ്മിൽ ഒത്തുകളിക്കുകയാണെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
Comments