നയൻതാര-വിഘ്‌നേഷ് ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായതിൽ അന്വേഷണം നടത്താൻ തമിഴ്‌നാട് സർക്കാർ; വാടക ഗർഭധാരണ നിയമം ലംഘിച്ചോ ?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നയൻതാര-വിഘ്‌നേഷ് ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായതിൽ അന്വേഷണം നടത്താൻ തമിഴ്‌നാട് സർക്കാർ; വാടക ഗർഭധാരണ നിയമം ലംഘിച്ചോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 05:29 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തെന്നിന്ത്യൻ താരം നയൻതാരയ്‌ക്കും വിഘ്‌നേഷിനും കുട്ടികൾ ഉണ്ടായ സംഭവത്തിൽ അന്വേഷണം നടത്താനൊരുങ്ങി തമിഴ്‌നാട് പോലീസ്. വാടക ഗർഭധാരണം സംബന്ധിച്ച് താരങ്ങൾ നിയമം ലംഘിച്ചുവോ എന്നാണ് അന്വേഷിക്കുക. കഴിഞ്ഞ ജൂണിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തുടർന്ന് നാല് മാസങ്ങൾക്കകം വാടക ഗർഭധാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട് സർക്കാർ അന്വേഷണം നടത്തുക.

വിവാഹത്തിന് മുൻപുള്ള വാടക ഗർഭധാരണം ശരിയാണോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് തമിഴ്‌നാട് ആരോഗ്യമന്ത്രി മറുപടി നൽകിയത്. 21 വയസ്സിന് മുകളിലും 36 വയസ്സിന് താഴെയുമുള്ള വ്യക്തികൾക്ക് കുടുംബത്തിന്റെ അംഗീകാരത്തോടെ വാടക ഗർഭധാരണത്തിൽ ഏർപ്പെടാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. വിഷയത്തിൽ അന്വേഷണം നടത്താൻ മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

2021 ലാണ് വാടക ഗർഭധാരണ നിയന്ത്രണ നിയമം പാർലമെന്റ് പാസാക്കിയത്. 2022 ജനുവരിയിൽ രാജ്യത്ത് നിയമം നിലവിൽ വന്നു. താരങ്ങൾ ഈ നിയമം ലംഘിച്ചോ എന്നാണ് അന്വേഷിക്കുക.

ജൂൺ 9 നാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. മഹാബലിപുരത്ത് വെച്ചായിരുന്നു വിവാഹം. തുടർന്ന് കുഞ്ഞുങ്ങൾ ജനിച്ച വിവരം ഇന്നലെയാണ് വിഘ്‌നേഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാടക ഗർഭധാരണമാണെന്ന് താരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

Tags: deliverykidssurrogacy
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies