ഏറ്റവും സമാധാനം തരുന്ന രാജ്യമേതെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ നമുക്ക് പറയാം അത് നോർവെ തന്നെയെന്ന്. ജലവൈദ്യുതി, മത്സ്യം, വനം, ധാതു എന്നിവ സമ്പദ് സമൃദ്ധമായി കണ്ടുവരുന്ന യൂറോപ്യൻ രാജ്യമാണ് നോർവെ. പർവതങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ, കടലോരം എല്ലാംകൊണ്ടും ടൂറിസ്റ്റുകളുടെയും ഇഷ്ടപ്പെട്ട ലൊക്കേഷൻ കൂടിയാണിത്. ഇവിടെ പോകാനും കാണാനും കുറച്ചുനാൾ താമസിക്കാനും ആഗ്രഹിക്കാത്തവർ ചുരുക്കം. കുടുംബവുമായി പോകാനുള്ള ഒരു വിദേശരാജ്യമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ എന്തുകൊണ്ടും മികച്ച തീരുമാനമായിരിക്കും നോർവെ.
നോർത്തേൺ ലൈറ്റ്സ് എന്ന അത്ഭുതം ഇവിടെ കണ്ടിരിക്കേണ്ട ഒരു പ്രതിഭാസമാണ്. ട്രോംസോയിൽ നിന്നാരംഭിക്കുന്ന ചെറിയ ചെറിയ ഗ്രൂപ്പുകളിൽ ചേർന്ന് ഗ്രാമപ്രദേശങ്ങളിലൂടെ നടന്നാൽ അറോറ ബൊറേലിസ് കാണാനാകും. ഇത് ധ്രുവദീപങ്ങൾ എന്നും അറിയപ്പെടുന്നു. വിവിധ നിറങ്ങളാൽ അലംകൃതമായ ആകാശവിരുന്നാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
ബെർഗനിൽ നിന്ന് നെയ്റോഫ്ജോർഡിലേക്കുള്ള യാത്രയിലൂടെ നോർവേയുടെ പ്രകൃതിഭംഗി നമുക്ക് ആസ്വദിക്കാനാകും. വിൻഡെഫോസൻ വെള്ളച്ചാട്ടവും സ്റ്റിഗസ്റ്റെയിൻ വ്യൂ പോയിന്റും കണ്ടിരിക്കേണ്ടവ തന്നെയാണ്. ട്രോംസോയിൽ നിന്നുള്ള സ്നോമൊബൈൽ സഫാരിയും ബോട്ട് യാത്രയും വളരെ സാഹസികതയേറിയതാണ്. റെയിൻഡിയറിന് മുകളിൽ ഇരുന്ന് മഞ്ഞിലൂടെയുള്ള യാത്രയും നേരിട്ട് അനുഭവിച്ചറിയേണ്ട ഒന്ന് തന്നെ.
പുരോഗതിയിൽ പണ്ടേ നോർവെ മുന്നിലാണ്. വർഷം മുന്ന് മാസം രാത്രിയിലും സൂര്യനുദിക്കും ഇവിടെ, തണുപ്പ് കാലത്താണെങ്കിൽ ഭൂരിഭാഗം സമയവും ഇരുട്ടായിരിക്കും. കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ഇന്ന് നോർവെയിൽ എത്തുന്നുണ്ട്.
Comments