കേരളത്തെ നടുത്തിയ ആഭിചാര കൊലപാതരത്തിൽ മറ്റേതെങ്കിലും മാറിയ ഇടപെടലുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കണമെന്ന് നടൻ ചന്തുനാഥ്. വാർത്ത അവിശ്വസനീയമാണെന്നും തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലെന്നും താരം പറഞ്ഞു.
മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പോലീസ് ഉറപ്പു വരുത്തണം. പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകും എന്ന് ഉറപ്പുണ്ട്. എന്നാലും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർഅന്വേഷണങ്ങളിൽ തെളിയിക്കണമെന്നും നടൻ ആവശ്യപ്പെട്ടു.
ചന്തുനാഥിന്റെ കുറിപ്പ്-
അവിശ്വസനീയമാണ് തിരിച്ചും മറിച്ചും ആലോചിച്ചിട്ടും അന്ധാളിപ്പ് മാറിയിട്ടില്ലാത്ത 2022 ൽ ജീവിച്ചിരിക്കുന്ന, സർവോപരി മലയാളിയായ എന്റെ ആവലാതിയാണ് ഞാൻ പറയുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ എല്ലാ അവയവങ്ങളും അതാത് സ്ഥാനങ്ങളിൽ ഉണ്ടോ എന്ന് പൊലീസ് ഉറപ്പു വരുത്തണം. പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകും എന്ന് ഉറപ്പുണ്ട്. എന്നിരുന്നാലും മറ്റേതെങ്കിലും ‘മാഫിയ’ ഇടപെടലുകൾ ഈ അരുംകൊലകളിൽ ഉണ്ടോ എന്ന് തുടർഅന്വേഷണങ്ങളിൽ തെളിയണം. അതല്ല ‘primary motive’ നരബലിയും അത് തരുമെന്ന് വിശ്വസിച്ച സാമ്പത്തിക അഭിവൃദ്ധിയും ആണെങ്കിൽ, ഹാ കഷ്ടം എന്നേ പറയാനുള്ളൂ. മരവിപ്പ്.















