പെരുമ്പിലാവ്: എഴുപത്തിയൊന്നുകാരനെ ഹണിട്രാപ്പിൽ കുടുക്കി മൂന്ന് ലക്ഷം രൂപ തട്ടിയ യുവതി പിടിയിൽ. ചാവക്കാട് സ്വദേശിയായ വൃദ്ധനാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. ഇയാളുടെ നഗ്നചിത്രങ്ങൾ കാട്ടി മൂന്ന് ലക്ഷം തട്ടിയെടുത്തതിന് പുറമെ 50 ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിപ്പലശേറി തിരുവാതിര വീട്ടിൽ രാജി(35)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്ത് മുഖേന പരിചയപ്പെട്ട വയോധികനെ കുന്നംകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ എത്തിച്ചാണ് യുവതി നഗ്നചിത്രങ്ങൾ പകർത്തിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് പല സമയത്തായി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു. 50 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് പോലീസിൽ പരാതിപ്പെടുന്നത്. 50 വർഷത്തോളം വിദേശത്തായിരുന്നു പരാതിക്കാരനായ വ്യക്തി. ഇയാളുടെ സാമ്പത്തിക സ്ഥിതി മനസിലാക്കിയ ശേഷമാണ് യുവതി തട്ടിപ്പിന് പദ്ധതി ഇട്ടത്. തട്ടിപ്പിന് സഹായിച്ച വ്യക്തിയേയും പോലീസ് തിരയുന്നുണ്ട്.
















Comments