വെറുതെ നിന്ന പശുവിനെ തൊഴിക്കുകയും വാലിൽ പിടിച്ചു കറക്കുകയും ചെയ്ത യുവാവിന് ഒടുവിൽ പശുവിൽ നിന്ന് തന്നെ തക്കതായ പ്രതിഫലം ലഭിച്ചു. വേദന സഹിക്കാനാകാതെ വെട്ടിത്തിരിഞ്ഞ പശു, കൊമ്പ് കൊണ്ട് അയാളെ കുത്തി വീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടിക്കൂട്ടി. ആൾത്തിരക്കുള്ള ഇടവഴിയിൽ, കാൽനട യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
Kalesh With Animal (Cow-Gang Assemble 💪) pic.twitter.com/JaOHU7WjRo
— r/Ghar Ke Kalesh (@gharkekalesh) October 13, 2022
പശുവിന്റെ കാലിൽ കയറിട്ട് കെട്ടിയ ശേഷമാണ് അക്രമി വാലിൽ പിടിച്ചു കറക്കുന്നത്. പശുവിന്റെ വാൽ ഒടിച്ചെടുക്കാനുള്ള ശ്രമമാണ് അയാൾ നടത്തുന്നതെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് ബലപ്രയോഗം. വേദന സഹിച്ച് കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം പശു വെട്ടിത്തിരിഞ്ഞ് അക്രമിയെ തിരിച്ച് ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം സമീപത്തെ കെട്ടിടത്തിന്റെ ചുവരിൽ ചേർത്ത് പശു യുവാവിനെ ഞെരിക്കുന്നുണ്ട്. എഴുന്നേറ്റ് ഓടാൻ ശ്രമിക്കുന്ന അയാളെ വിടാതെ പിന്തുടരുന്ന പശു, അക്രമിയെ നിലത്തിട്ട് ചവിട്ടിക്കൂട്ടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Comments