പൊതുവേ ഇന്ത്യക്കാർ ഭക്ഷണ പ്രിയരാണ്. അതത് നാടുകളിലെ തനത് വിഭവങ്ങൾ എന്നും നമുക്കൊരു വികാരമാണ്. എന്നാൽ ഉണ്ടാക്കാനുള്ള മടി കാരണം ഇവയെ നമ്മൾ കുറച്ച് അങ്ങ് മാറ്റി നിർത്തും. ശേഷം ഈസി കുക്കിംഗ് രീതികൾ ആരംഭിക്കും .എന്നാൽ പണം എടിഎമ്മിലൂടെ പിൻവലിക്കുന്ന പോലെ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഭക്ഷണങ്ങൾ പിൻവലിക്കാൻ സാധിച്ചാലോ .
നല്ല ചൂട് ഇഡ്ഡലിയും ചട്‌നിയും . ആഹാ.. പറയണ്ട കേൾക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നില്ലെ. എന്നാൽ ഭക്ഷണപ്രിയർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. നല്ല ചൂട് ഇഡ്ഡലിയും ചട്‌നിയും ഒക്കെ കിട്ടുന്ന എടിഎം അവതരിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. സംഭവം ബംഗളൂരുവിലാണ്. കമ്പ്യൂട്ടർ എഞ്ചിനീയറായ ഹിരേമത്ത് എന്ന യുവാവാണ് കണ്ടു പിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
24 മണിക്കൂറും നല്ല ചൂട് ഇഡ്ഡലി കിട്ടുന്ന എടിഎമ്മാണ് യുവാവ് കണ്ടു പിടിച്ചിരിക്കുന്നത്. 12 മിനിറ്റിനുള്ളിൽ 72 ഇഡ്ഡലികൾ ഉണ്ടാക്കാനും വിതരണം ചെയ്യാനും ഈ മെഷീന് കഴിയും. ഇഡ്ഡലിക്കൊപ്പം അതിനാവിശ്യമായ ചട്‌നിയും , വടയും എല്ലാം തന്നെ ഈ മെഷീൻ നൽകും. നിലവിൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.
ഒരു യുവതി എടിഎമ്മിന്റെ അരികിൽ എത്തുന്നു. തുടർന്ന് അരികിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്‌ക്യാൻ ചെയ്യുന്നു. പിന്നാലെ യുവതിയുടെ മൊബൈലിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്പ്ഷൻ വരുന്നു. ഇത് സെലക്ട് ചെയ്ത യുവതി വീണ്ടും ഫോൺ എടിഎമ്മിൽ തെളിയുന്ന ക്യൂ ആർ കോഡ് സ്‌ക്യാൻ ചെയ്ത് പണം അടയ്‌ക്കുന്നു. പിന്നാലെ യുവതിക്ക് സെലക്ട് ചെയ്ത ഇഡ്ഡലിയും ചട്‌നിയും ലഭിക്കുന്നു. ഇതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
2016 ൽ തന്റെ മകൾക്ക് സുഖമില്ലാതെ വന്നിരുന്നു . തുടർന്ന് രാത്രി കഴിക്കാൻ ചൂടുള്ള ഇഡ്ഡലി കിട്ടിയില്ല. ഇതിനെ തുടർന്നാണ് ഇഡ്ഡലി എടിഎമ്മിന്റെ ആശയം തോന്നിയതെന്ന് ഹിരേമത്ത് പറയുന്നു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലോരു പ്രഭാത ഭക്ഷണത്തിനായുള്ള മെഷീൻ സാധ്യമാകുന്നത്. ഇതിന് പുറമെ ബംഗളൂരുവിൽ ഇത്തരത്തിൽ ഫ്രഷ് ഷോട്‌സ് കിട്ടുന്ന രണ്ടിടങ്ങളാണ് ഉള്ളത്. നിലവിൽ വിമാനത്താവളങ്ങളിലും , നഗരത്തിലെ പ്രധാന ഇടങ്ങളിലും തങ്ങളുടെ പദ്ധതി വ്യാപിപ്പിക്കാനാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്.
















Comments