ഈ എടിഎമ്മിൽ നിന്ന് പണമല്ല ഇഡ്ഡലി കിട്ടും; കൂടെ വടയും ചട്നിയും ; വൈറലായി ഇഡ്ഡലി എടിഎം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ എടിഎമ്മിൽ നിന്ന് പണമല്ല ഇഡ്ഡലി കിട്ടും; കൂടെ വടയും ചട്നിയും ; വൈറലായി ഇഡ്ഡലി എടിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2022, 05:34 pm IST
FacebookTwitterWhatsAppTelegram

പൊതുവേ ഇന്ത്യക്കാർ ഭക്ഷണ പ്രിയരാണ്. അതത് നാടുകളിലെ തനത് വിഭവങ്ങൾ എന്നും നമുക്കൊരു വികാരമാണ്. എന്നാൽ ഉണ്ടാക്കാനുള്ള മടി കാരണം ഇവയെ നമ്മൾ കുറച്ച് അങ്ങ് മാറ്റി നിർത്തും. ശേഷം ഈസി കുക്കിംഗ് രീതികൾ ആരംഭിക്കും .എന്നാൽ പണം എടിഎമ്മിലൂടെ പിൻവലിക്കുന്ന പോലെ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഭക്ഷണങ്ങൾ പിൻവലിക്കാൻ സാധിച്ചാലോ .

നല്ല ചൂട് ഇഡ്ഡലിയും ചട്‌നിയും . ആഹാ.. പറയണ്ട കേൾക്കുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നില്ലെ. എന്നാൽ ഭക്ഷണപ്രിയർക്ക് ഒരു സന്തോഷ വാർത്ത വന്നിരിക്കുകയാണ്. നല്ല ചൂട് ഇഡ്ഡലിയും ചട്‌നിയും ഒക്കെ കിട്ടുന്ന എടിഎം അവതരിപ്പിച്ചിരിക്കുകയാണ് ഒരു യുവാവ്. സംഭവം ബംഗളൂരുവിലാണ്. കമ്പ്യൂട്ടർ എഞ്ചിനീയറായ ഹിരേമത്ത് എന്ന യുവാവാണ് കണ്ടു പിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

24 മണിക്കൂറും നല്ല ചൂട് ഇഡ്ഡലി കിട്ടുന്ന എടിഎമ്മാണ് യുവാവ് കണ്ടു പിടിച്ചിരിക്കുന്നത്. 12 മിനിറ്റിനുള്ളിൽ 72 ഇഡ്ഡലികൾ ഉണ്ടാക്കാനും വിതരണം ചെയ്യാനും ഈ മെഷീന് കഴിയും. ഇഡ്ഡലിക്കൊപ്പം അതിനാവിശ്യമായ ചട്‌നിയും , വടയും എല്ലാം തന്നെ ഈ മെഷീൻ നൽകും. നിലവിൽ ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

ഒരു യുവതി എടിഎമ്മിന്റെ അരികിൽ എത്തുന്നു. തുടർന്ന് അരികിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡ് സ്‌ക്യാൻ ചെയ്യുന്നു. പിന്നാലെ യുവതിയുടെ മൊബൈലിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്പ്ഷൻ വരുന്നു. ഇത് സെലക്ട് ചെയ്ത യുവതി വീണ്ടും ഫോൺ എടിഎമ്മിൽ തെളിയുന്ന ക്യൂ ആർ കോഡ് സ്‌ക്യാൻ ചെയ്ത് പണം അടയ്‌ക്കുന്നു. പിന്നാലെ യുവതിക്ക് സെലക്ട് ചെയ്ത ഇഡ്ഡലിയും ചട്‌നിയും ലഭിക്കുന്നു. ഇതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.

2016 ൽ തന്റെ മകൾക്ക് സുഖമില്ലാതെ വന്നിരുന്നു . തുടർന്ന് രാത്രി കഴിക്കാൻ ചൂടുള്ള ഇഡ്ഡലി കിട്ടിയില്ല. ഇതിനെ തുടർന്നാണ് ഇഡ്ഡലി എടിഎമ്മിന്റെ ആശയം തോന്നിയതെന്ന് ഹിരേമത്ത് പറയുന്നു. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലോരു പ്രഭാത ഭക്ഷണത്തിനായുള്ള മെഷീൻ സാധ്യമാകുന്നത്. ഇതിന് പുറമെ ബംഗളൂരുവിൽ ഇത്തരത്തിൽ ഫ്രഷ് ഷോട്‌സ് കിട്ടുന്ന രണ്ടിടങ്ങളാണ് ഉള്ളത്. നിലവിൽ വിമാനത്താവളങ്ങളിലും , നഗരത്തിലെ പ്രധാന ഇടങ്ങളിലും തങ്ങളുടെ പദ്ധതി വ്യാപിപ്പിക്കാനാണ് ഇരു കൂട്ടരും ലക്ഷ്യമിടുന്നത്.

 

Tags: foodnews
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies