കൊച്ചി : വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുൻപേ സീരിയൽ നടി അശ്വതി ബാബു ഭർത്താവ് നൗഫലും വീണ്ടും ജയിലിൽ. വീടുകയറി ആക്രമണം നടത്തിയതിനാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ ഞാറക്കൽ പോലീസാണ് നവദമ്പതിമാരെ പിടികൂടിയത്.
സാമ്പത്തിക ഇടപാടിലെ തർക്കത്തെ തുടർന്ന് നായരമ്പലം സ്വദേശി കിഷോറിനേയും അമ്മയേയും ഇവർ വീട് കയറി ആക്രമിച്ചിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഒക്ടോബർ 10 നാണ് ഇരുവരും വിവാഹിതരായത്. കൊച്ചിയിൽ കാർ ബിസിനസ് നടത്തിവരികയാണ് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല സ്വദേശിയായ നൗഫൽ.
ലഹരി ഉപയോഗിച്ചതിന് അശ്വതി ബാബുവിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ താൻ ലഹരിയ്ക്ക് അടിമയായിരുന്നുവെന്നും ഡോക്ടർമാരുടെ സഹായത്തോടെ അത് ഉപേക്ഷിക്കുന്നതായും നടി വെളിപ്പെടുത്തി. തുടർന്നാണ് സുഹൃത്തിനെ വിവാഹം ചെയ്ത് സന്തോഷത്തോടെ ജീവിതം നയിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ചത്. സിനിമയിൽ ഇനിയും സജീവമാകണമെന്നും കൊച്ചിയിൽ ഷോപ്പ് തുടങ്ങണമെന്നുമെല്ലാം യുവതി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
Comments