ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ നിന്ന് ഐഇഡി കണ്ടെടുത്തു. ബദ്യാരയ്ക്കും കൻബത്തി ഗ്രാമത്തിനും ഇടയിലുള്ള ബന്ദിപ്പോര സോപോർ റോഡിലാണ് ഐഇഡി കണ്ടെത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡെത്തി ഐഇഡി നിർവീര്യമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി ബന്ദിപ്പോര-സോപോർ റോഡിൽ ഇരുവശത്തുനിന്നും വാഹനഗതാഗതത്തിന് നിരോധനമേർപ്പെടുത്തി. പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം റംബാൻ ജില്ലയിലെ വനമേഖലയിൽ നിന്ന് മൂന്ന് ഐഇഡികൾ കണ്ടെത്തിയിരുന്നു. ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഐഇഡികൾ. സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത തിരച്ചിലിലാണ് ഇവ കണ്ടെടുത്തത്. സംശയാസ്പദമായ രീതിയിലുള്ള നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
നേരത്തെ സുരക്ഷാ സേന പുൽവാമയിൽ നിന്നും 30 കിലോയോളം ഐഇഡി പിടിച്ചെടുത്ത് നിർവീര്യമാക്കിയിരുന്നു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
Comments