മുംബൈ: റെയിൽവേ സ്‌റ്റേഷന്റെ പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോറിക്ഷയോടിച്ച സംഭവത്തിൽ നിയമ നടപടി. ഓട്ടോ ഡ്രൈവറെ കോടതിക്ക് മുമ്പിൽ ഹാജരാക്കി. മുംബൈയിലെ കുർള റെയിൽവേ സ്റ്റേഷനിൽ ഒരാഴ്ച മുമ്പായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു.
റെയിൽവേ നിയമത്തിന്റെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഓട്ടോ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ നിയമനടപടി സ്വീകരിച്ചില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നതിനിടെയാണ് ഡ്രൈവറെ റെയിൽവേ പോലീസ് കോടതിയിൽ ഹാജരാക്കിയെന്ന വാർത്ത പുറത്തുവരുന്നത്.
മുംബൈ ഡിവിഷൻ റെയിൽവേ പോലീസ് ഫോഴ്‌സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബർ 12-നായിരുന്നു സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം താൻ ആക്‌സലറേറ്റർ ചവിട്ടിയത് പെട്ടെന്ന് അധികമാകുകയും പ്ലാറ്റ്‌ഫോമിലേക്ക് അബദ്ധത്തിൽ പ്രവേശിക്കുകയുമായിരുന്നുവെന്നാണ് ഓട്ടോ ഡ്രൈവർ നൽകിയ വിശദീകരണം.
When trains are late, we will get auto service directly on railway platforms.. Kurla station..
Credit goes to mumbai traffic police department.. pic.twitter.com/FbyoiPWoRt
— Thunder On Road (@thunderonroad) October 15, 2022
Comments