ആളുകളെ കുഴപ്പിക്കുന്ന ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. മനസിനെയും ബുദ്ധിയെയും ഒരേപോലെ പരീക്ഷിക്കുന്ന രീതിയാണിത്. മറഞ്ഞിരിക്കുന്ന ചിത്രങ്ങളോ വ്യത്യാസങ്ങളോ കണ്ടുപിടിക്കാനാണ് ഒപ്റ്റിക്കൽ ഇല്യൂഷനിലൂടെ ആവശ്യപ്പെടുന്നത്. ഒരു വ്യക്തിയുടെ ഏകാഗ്രത വർദ്ധിപ്പിക്കാനും ശ്രദ്ധയും ചിന്താശേഷിയും ഉയർത്താനും ഇത് മികച്ച രീതിയാണെന്ന് ആരോഗ്യവിദഗ്ധർ പോലും ചൂണ്ടിക്കാട്ടുന്നു.
ഈ ചിത്രത്തിലും ഇത്തരത്തിലൊരു വസ്തുവിനെ കണ്ടെത്താനാണ് പറയുന്നത്. ഒരു കൂട്ടം ഓറഞ്ചുകൾക്കിടയിൽ നിന്ന് ഒളിച്ചിരിക്കുന്ന മാമ്പഴത്തെ കണ്ടെത്തണം. ഓറഞ്ചും അതിന്റെ ഇലകളും കൂട്ടിയിട്ടിരിക്കുന്നത് ചിത്രത്തിൽ കാണാനാവും. ഇതിൽ നിന്നാണ് ഒളിഞ്ഞിരിക്കുന്ന മാമ്പഴത്തെ കണ്ടെത്തേണ്ടത്. മഞ്ഞ നിറത്തിലുളള പഴങ്ങളാണ് ഇതിലുള്ളത്. ഒറ്റനോട്ടത്തിൽ ആർക്കും മാമ്പഴം വേർതിരിച്ച് കാണാനാകില്ലെന്നതാണ് അനുഭവം. നൂറിൽ ഒരു ശതമാനം ആളുകൾ മാത്രമാണ് ഇതിൽ വിജയിച്ചിട്ടുളളത്. നിങ്ങളും ഒന്ന് ശ്രമിച്ച് നോക്കൂ…
മാമ്പഴത്തെ കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചില്ലേ ? ശ്രദ്ധിച്ച് നോക്കിയാൽ നിങ്ങൾക്ക് മാമ്പഴം കണ്ടെത്താനാകും. ഇത് 15 സെക്കന്റിൽ കണ്ടെത്താനായാൽ നിങ്ങളുടെ ബുദ്ധിയും ശ്രദ്ധയും വളരെ മികച്ചതാണ് എന്ന് സമ്മതിക്കാം. ഉത്തരം ചുവടെ.
Comments