ഉറക്കം എല്ലാവർക്കും വളരെ പ്രധാനമാണ് . അത്തരത്തിൽ പ്രധാനമാണ് ഉറക്കം ഉണരുക എന്നതും. ഭൂരിഭാഗം ആളുകൾക്കും ഉണർന്ന് എഴുന്നേൽക്കുന്ന സാഹചര്യം പോലെ ഇരിക്കും അന്നത്തെ ദിവസം. ചിലർ നല്ല ഉന്മേഷവന്മാരായി ഉണരും , ചിലരാകട്ടെ തളർച്ചയോടെയും. എന്നാൽ ഉറക്കം ഉണരുമ്പോൾ എന്നും തളർച്ച അനുഭവപ്പെടുന്നവരെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ ? . അങ്ങനെയും ആളുകൾ ഉണ്ട്. പല കാരണങ്ങൾ കൊണ്ട് നിങ്ങൾ ഇത്തരത്തിലോരു അവസ്ഥയിൽ എത്താം. ഉറക്കം ഇല്ലായ്മ, മാനസിക പ്രശ്നങ്ങൾ എന്നിവ.. ഇതുമായി ബന്ധപ്പെട്ട ചില കാരണങ്ങളാണ് ചുവടെ പറയുന്നത്.
ഉറങ്ങാൻ പോകുന്ന സമയം
ഉറങ്ങാൻ പോകുന്ന സമയം രാവിലെ എഴുന്നേൽക്കുന്നതിനെ സ്വാധീനം ചെലുത്താറുണ്ട്. സ്ഥിരമായി താമസിച്ച് ഉറങ്ങുന്നത് ശരീരത്തിൽ ക്ഷീണം ഉണ്ടാക്കുക തന്നെ ചെയ്യും. ഇത് രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണം ഉണ്ടാകുന്നതിന് കാരണമാകുന്നു.
അലാറം സ്നൂസ് ചെയ്യുന്നത്
രാവിലെ എഴുന്നേൽക്കാൻ ഭൂരിഭാഗം പേരും അലാറം നിരവധി തവണ സ്നൂസ് ചെയ്യുന്നു. ശരാശരി സ്നൂസ് ബട്ടണിന് ഏകദേശം 7-9 മിനിറ്റ് ദൈർഘ്യമുണ്ട്, എന്നാൽ ഇത് നിങ്ങളുടെ തലച്ചോറിന് കൂടുതൽ ഉന്മേഷദായകമായ ഉറക്കത്തിലേക്ക് മടങ്ങാൻ ആവശ്യമായ സമയം നൽകുന്നില്ല. അതിനാൽ നിങ്ങൾക്ക് എഴുന്നേൽക്കുണ്ടുന്ന സമയം അലാറമായി സജ്ജീകരിക്കുക.
കിടപ്പുമുറിയുടെ അന്തരീക്ഷം
നിങ്ങളുടെ കിടപ്പുമുറിയിൽ നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. മുറിയിലെ ചൂട്, എസിയിൽ നിന്ന് വരുന്ന തണുപ്പ് എന്നിവ എല്ലാം ഉറക്കത്തെ ബാധിക്കും. ഇത് പലപ്പോഴും നമുടെ ഉറക്കത്തെ നശിപ്പിക്കും. ഇതും രാവിലെ എഴുന്നേൽക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കും.
പങ്കാളി
കൂർക്കം വലിക്കുന്നവരുടെ അരികിലാണ് നിങ്ങൾ ഉറങ്ങുന്നതെങ്കിൽ ഓരോ രാത്രിയിലും നിങ്ങൾക്ക് ഒരു മണിക്കൂർ ഉറക്കം നഷ്ടപ്പെടും. അവരുടെ ചലനങ്ങൾ എല്ലാം ഉറക്കത്തെ ബാധിക്കും.
ഭക്ഷണം കഴിക്കുന്നത്
മദ്യവും കഫീനും ഉറക്കം നഷ്ടപ്പെടുത്തുന്ന രണ്ട് പ്രധാന പ്രശ്നങ്ങളാണ്. മദ്യം ദൈർഘ്യമേറിയ ഉറക്കത്തിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തും. ഇത് രാവിലെ ശരീരത്തിന് ക്ഷീണം ഉൾപ്പെടെ അനുഭവപ്പെടുന്നതിന് കാരണമാകും.കഫീനും ഇതേ പ്രവർത്തനം തന്നെയാണ് ചെയ്യുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് ശേഷം കഫീൻ കഴിക്കുന്നത് നിർത്തുക . കുടാതെ കിടക്കുന്നതിന് 3 മണിക്കൂർ മുമ്പ് മദ്യവും ഒഴിവാക്കുക. ഇത് ശരിയായ രീതിയിലുള്ള ഉറക്കം നിങ്ങൾക്ക് തരും.
ഇവയെല്ലാം ചൂണ്ടുന്നത് ഉറക്ക കുറവിലേക്കാണ്. മതിയായ ഉറക്കം ലഭിക്കാത്ത സാഹചര്യങ്ങളിലാണ് രാവിലെ നമുക്ക് തളർച്ച അനുഭവപ്പെടുന്നത്.
Comments