തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരങ്ങളാണ് സൂര്യയും , അനിയൻ കാർത്തിയും. മണിരത്‌നത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ എന്ന റോളിൽ നിന്നുമാണ് കാർത്തി അഭിനയ രംഗത്തേക്ക് എത്തുന്നത്. എന്നാൽ ഇപ്പോഴിതാ സൂര്യയെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യണം എന്ന തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് കാർത്തി.
പുതിയ ചിത്രമായ സർദാറിന്റെ റിലീസിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഒരു ആശയം ലഭിച്ചിട്ടുണ്ട്. ചേട്ടനല്ലാതെ തന്നെപ്പോലെ ഒരാളെ വിശ്വസിച്ച് വേറെ ആര് വരുമെന്നും കാർത്തി ചോദിച്ചു.ചേട്ടന് ഏത് കഥാപാത്രമായും മാറാൻ സാധിക്കുമെന്നും കാർത്തി കൂട്ടിച്ചേർത്തു.
എന്നെ നന്നായി മനസിലാക്കും എന്നതിനാൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നത് എന്നെ സംബന്ധിച്ച് എളുപ്പമായിരിക്കും. ഞാനെന്താണ് ചിന്തിച്ചത് എന്ന് എന്നോട് ഇങ്ങോട്ട് ചോദിക്കുന്നയാളാണ് സൂര്യ എന്നും കാർത്തി പറഞ്ഞു.മണിരത്‌നത്തിന്റെ തന്നെ പൊന്നിയിൻ സെൽവനാണ് കാർത്തിയുടേതായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രം. നിലവിൽ സർദാറിന്റെ റലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
കാർത്തിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മുതൽ മുടക്കിലുള്ള ചിത്രമാണ് സർദാർ. പി എസ് മിത്രനാണ് സർദാറിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രജിഷ വിജയൻ, റാഷി ഖന്ന എന്നിവരാണ് നായികമാർ. പ്രിൻസ് പിക്‌ചേഴ്‌സിന്റ ബാനറിൽ എസ് ലക്ഷ്മൺ കുമാറാണ് ചിത്രത്തിന്റെ നിർമ്മാണം.















