അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ദുബായ്: അബുദാബിയിലെ സ്വകാര്യ സ്‌കൂളുകൾക്ക് മിഡ് ടേം അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 17 മുതൽ 23 വരെയായി ഏഴ് ദിവസമാണ് അവധി. മിഡ് ടേം അവധിക്കുശേഷം ഒക്ടോബർ 24ന് സ്‌കൂളുകൾ തുറക്കും. വാരാന്ത്യ അവധിയും എത്തുന്നതിനാൽ ആകെ ഒമ്പത് ദിവസം അവധി ലഭിക്കും.

പഠനനിലവാരം വിലയിരുത്താൻ അവധിക്കാലം വിനിയോഗിക്കണമെന്ന് അധികൃതർ വിദ്യാർഥികളോട് നിർദേശിച്ചു. ഓരോ കുട്ടികളുടെയും പഠനനിലവാരം വിലയിരുത്തിയ ശേഷം പിന്നാക്കം നിൽക്കുന്നവർക്ക് പിന്തുണ നൽകണമെന്ന് അധ്യാപകർക്കും നിർദേശം നൽകി.

Share