'പകർന്നാടാൻ കങ്കണ'; വീണ്ടുമൊരു ബയോപിക്ക്; 'ബിനോദിനി ദാസി'യായി വേഷമിടുന്നു- Kangana Ranaut, biopic, Binodini Dasi
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘പകർന്നാടാൻ കങ്കണ’; വീണ്ടുമൊരു ബയോപിക്ക്; ‘ബിനോദിനി ദാസി’യായി വേഷമിടുന്നു- Kangana Ranaut, biopic, Binodini Dasi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2022, 01:35 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടുന്ന ബയോപിക്ക് ചിത്രം എമർജൻസി റിലീസിന് തയ്യാറെടുക്കുമ്പോൾ പുതിയ സിനിമ പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. മറ്റൊരു ബയോപികുമായാണ് താരം എത്തുന്നത്. ഇന്ത്യൻ ബംഗാളി നടിയായ നോട്ടീ ബിനോദിനി എന്നറിയപ്പെടുന്ന ബിനോദിനി ദാസിയുടെ ജീവചരിത്രം സിനിമയാക്കുകയാണ്. ചിത്രത്തിൽ ബിനോദിനി ദാസിയായി വേഷമിടാൻ‌ താരം ഒരുങ്ങുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകൾ. ലൈംഗികത്തൊഴിലാളികളുടെ കുടുംബത്തിലാണ് ബിനോദിനി ദാസി ജനിച്ചത്. 12-ാം വയസ്സിൽ നാടക രംഗത്തേയ്‌ക്ക് ചുവടു വച്ച ബിനോദിനി, ബംഗാളി നാടകവേദിയിലെ ആദ്യ താരങ്ങളിൽ ഒരാളാണ്. കേവലം 11 വർഷം മാത്രമെ നാടക രം​ഗത്ത് തിളങ്ങിയുള്ളു എങ്കിലും നാടക രം​ഗത്ത് സ്ത്രീകൾക്ക് മാതൃകയാകാൻ അവർക്ക് സാധിച്ചു. യൂറോപ്യൻ, തദ്ദേശീയ ശൈലികൾ സമന്വയിപ്പിച്ച് സ്റ്റേജ് മേക്കപ്പിന്റെ ആധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാൻ ബിനോദിനി ദാസിനിയ്‌ക്ക് കഴിഞ്ഞിരുന്നു.

പ്രദീപ് സർക്കാർ ആണ് ബയോപിക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന പ്രകാശ് കപാഡിയയാണ്. പരിനീത , മർദാനി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് പ്രദീപ് സർക്കാർ. “ഞാൻ പ്രദീപ് സർക്കാറിന്റെ വലിയ ആരാധികയാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. കൂടാതെ, പ്രകാശ് കപാഡിയയുമായുള്ള എന്റെ ആദ്യ സഹകരണമാണ് ഈ ചിത്രം. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ത്രില്ലിലാണ്. ഈ രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാർക്കൊപ്പമുള്ള ശ്രദ്ധേയമായ യാത്ര” എന്നാണ് ചിത്രത്തെപ്പറ്റി മാദ്ധ്യമങ്ങളോട് കങ്കണ പ്രതികരിച്ചത്.

നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവചരിത്രം പറഞ്ഞ തലൈവി, ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവ നായികയായ ഝാൻസി റാണിയുടെ ചരിത്രം പറയുന്ന മണികർണിക, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥ പറയുന്ന എമർജൻസി എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു ബയോപിക് സമ്മാനിക്കാനൊരുങ്ങുകയാണ് കങ്കണ റണാവത്ത്. 1975-77 ലെ അടിയന്തിരാവസ്ഥ കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് കങ്കണ റണാവത് എമർജൻസി സംവിധാനം ചെയ്യുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞിട്ടുണ്ട്. കങ്കണയുടെ മികച്ച പ്രകടനം ചിത്രത്തിൽ കാണാമെന്ന് വിലയിരുത്തപ്പെടുന്നു.

Tags: kangana ranautbiopic
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies