തിരുവനന്തപുരം: വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്ക്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയായിരുന്നു സംഭവം.
വാവ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരിലേക്ക് പോകുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തിയിൽ തട്ടത്തുമലയിലായിരുന്നു അപകടം ഉണ്ടായത്.
അപകടത്തിൽ അദ്ദേഹത്തിന്റെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. കാർ ഓടിച്ചിരുന്ന ഡ്രൈവർക്കും പരിക്കുണ്ട്.
Comments