ഡെറാഡൂൺ: കേദാർനാഥിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ സീസണിൽ അഞ്ച് ലക്ഷത്തിൽ നിന്ന് 45 ലക്ഷമായാതാണ് കണക്ക്. പുണ്യ സ്ഥലങ്ങളുടെ വികസനം ഭക്തരുടെ എണ്ണം വർദ്ധിക്കുന്നതിനൊപ്പം യുവാക്കളെയും ആകർഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേദാർനാഥിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങിനിടയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
സഞ്ചാരികൾ അവരുടെ യാത്രച്ചിലവിന്റെ അഞ്ച് ശതമാനത്തോളം പ്രാദേശിക ഉത്പന്നങ്ങൾ വാങ്ങാനായി ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലാ വിധത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നും ദിവ്യാംഗരായവർക്ക് പുണ്യ സ്ഥലങ്ങളിലെത്തുന്നതിനായി റോപ്പ് വേ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം അറിയിച്ചു. തീർത്ഥാടകരുടെ എണ്ണത്തിലുള്ള വർദ്ധനവ് വികസനത്തിന്റെ സൂചനയാണ്.
മലയോര മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണെന്നും സർക്കാർ ഇതിനായി പ്രത്യേകം പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ബന്ധിപ്പിക്കുന്ന നാല് വരി എക്‌സ്പ്രസ്‌വേകൾ ആരംഭിക്കുമെന്നും വ്യക്തമാക്കി.
Comments