പ്ലേറ്റ്‌ലെറ്റിന് പകരം ഡ്രിപ്പിൽ മൊസംബി ജ്യൂസ് കയറ്റിവിട്ടു; രോഗി മരിച്ചു; സ്വകാര്യ ആശുപത്രി സീൽ ചെയ്ത് ജില്ലാ അധികൃതർ; ശക്തമായ നടപടി വേണമെന്ന് കുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്ലേറ്റ്‌ലെറ്റിന് പകരം ഡ്രിപ്പിൽ മൊസംബി ജ്യൂസ് കയറ്റിവിട്ടു; രോഗി മരിച്ചു; സ്വകാര്യ ആശുപത്രി സീൽ ചെയ്ത് ജില്ലാ അധികൃതർ; ശക്തമായ നടപടി വേണമെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2022, 05:06 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: പ്ലേറ്റ് ലെറ്റിന് പകരം ഡ്രിപ്പിലൂടെ മൊസംബി ജ്യൂസ് കയറ്റിവിട്ടതിനെ തുടർന്ന് രോഗി മരിച്ചു. യുപിയിലെ പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയിലാണ് പിഴവ് സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് പ്ലേറ്റ്‌ലെറ്റ് കുത്തിവെക്കുന്നതിനിടെയായിരുന്നു അബദ്ധം സംഭവിച്ചത്. സംഭവം അറിഞ്ഞതോടെ അടിയന്തിരമായി ഇടപെട്ട ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം അധികൃതർ ആശുപത്രി സീൽ ചെയ്തു.

ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് ഗുരുതരമായ പിഴവുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമാകെയർ ആശുപത്രി സീൽ ചെയ്തത്. പ്ലാസ്മ എന്ന് രേഖപ്പെടുത്തിയ ബാഗിൽ മൊസംബി ജ്യൂസ് നിറച്ചുവെച്ചതാണ് അബദ്ധത്തിനിടയാക്കിയതെന്നാണ് വിലയിരുത്തൽ. ഇത് ഡ്രിപ്പിലൂടെ ശരീരത്ത് കയറിയതോടെ രോഗിയുടെ നില വഷളായതായി ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

32 കാരനായ യുവാവാണ് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചത്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ആശുപത്രി പൂട്ടി സീൽ ചെയ്തുവെന്നും പ്ലേറ്റ്‌ലെറ്റ് പായ്‌ക്കുകൾ പരിശോധനയ്‌ക്കായി അയച്ചുവെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് വ്യക്തമാക്കി. റിപ്പോർട്ട് പുറത്തുവരുന്നതോടെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ രോഗിയുടെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 17,000 ത്തിലെത്തിയെന്നും ആശുപത്രിയിൽ നിന്നുളള നിർദ്ദേശ പ്രകാരം ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റ് ഏർപ്പാടാക്കിയതെന്നുമാണ് ആശുപത്രി മാനേജ്‌മെന്റ് നൽകുന്ന വിശദീകരണം. മറ്റൊരു ആശുപത്രിയിൽ നിന്നും അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകൾ ഇവർ എത്തിക്കുകയായിരുന്നുവെന്നും മാനേജ്‌മെന്റ് പറയുന്നു.

Tags: PlateletsMosambi Juice
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies