അബുദാബി: സംശുദ്ധ ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിന് പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കുന്ന ലോക ഭാവി ഊർജ ഉച്ചകോടി 2023-ൽ അബുദാബിയിൽ നടക്കും. ജനുവരി 16 മുതൽ 18 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിലാണ് ഉച്ചകോടി.
എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം, ജിസിസി ഇന്റർകണക്ഷൻ അതോറിറ്റി, മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉച്ചകോടിയിലുണ്ടാകും. ആഗോള ഊർജ നേതാക്കളും നിയമനിർമാതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. ശുദ്ധമായ ഊർജത്തിന്റെയും സുസ്ഥിര പദ്ധതികളുടെയും വികസനം ത്വരിതപ്പെടുത്തുന്നതിന് ഉച്ചകോടി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Comments