സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ സർക്കാർ സ്ഥാപനമായ ഔഷധി ഏറ്റെടുക്കുന്നു എന്ന വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആയുർവേദ ചികിത്സാ കേന്ദ്രമാക്കുന്നതിനാണ് കേരളസർക്കാരിന്റെ ആയുർവ്വേദ മരുന്ന് നിർമ്മാണ കമ്പനിയായ ഔഷധി ഹോംസ്റ്റേ ഏറ്റെടുക്കുന്നത്. തിരുവനന്തപുരം കുണ്ടമൺകടവിലെ ഹോംസ്റ്റേ ആണ് ചികിത്സ കേന്ദ്രമാക്കാൻ ഒരുങ്ങുന്നത്. ഔഷധി ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഏറെ വിവാദം സൃഷ്ടിച്ച ഹോംസ്റ്റേ ആണ് ഔഷധി ഇപ്പോൾ ഏറ്റെടുക്കുന്നത്. 2018 ഒക്ടോബർ 27-ന് സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ മൂന്നര വർഷം അന്വേഷിച്ചിട്ടും പ്രതികളെ കണ്ടെത്താനാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതിന് പിന്നിൽ സന്ദീപാനന്ദഗിരി തന്നെയായിരുന്നു എന്നാണ് ആരോപണം. വീണ്ടും, കുണ്ടമൺകടവിലെ ഹോംസ്റ്റേ ചർച്ചയാകുമ്പോൾ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ഒരു അനുഭവ കുറിപ്പും ശ്രദ്ധ നേടുകയാണ്. സജിൻ ഫിലിപ്പ് എന്ന വ്യക്തിയാണ് തന്റെ ഫെയ്സ്ബുക്കിൽ സന്ദീപാനന്ദഗിരിയെ പരിയപ്പെട്ട അനുഭവം പങ്കുവെച്ചിരിക്കുന്നത്.
സജിൻ ഫിലിപ്പിന്റെ കുറിപ്പ്,
“കുണ്ടമൺകടവ് വെൽനസ് സെന്റർ”. രണ്ടായിരത്തിയെട്ടിലാണ്(2008). അന്ന് ഞാൻ ഉത്തർപ്രദേശിലെ പ്രയാഗ് രാജിനടുത്ത് ആഗ്ര എന്ന പ്രദേശത്ത് ആയുർവേദ വൈദ്യനായി ജോലി ചെയ്യുകയാണ്. കൂടെ ഏഴ് സ്റ്റാഫുണ്ട്. തെറാപ്പിസ്റ്റുകൾ. അഞ്ച് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും. എല്ലാം നോർത്ത് ഈസ്റ്റിൽ നിന്നുള്ളവർ. കേരളത്തിൽ എവിടെയോ വന്ന് നിന്ന് രണ്ട് മാസത്തെ ആയുർവേദ ഡിപ്ലോമ എടുത്ത് നിത്യവൃത്തിക്ക് വേണ്ടി ആയുർവേദ തിരുമ്മ് ചെയ്യുന്നവർ. വേറൊന്നും അവർക്ക് അറിയില്ല. സാധുക്കളാണ്. കൂടെയൊരു ഡ്രൈവർ പയ്യനുണ്ട്,
ഡൽഹിക്കാരൻ, കുമാർ. പിന്നൊരു ബംഗാളി റിസപ്ഷനിസ്റ്റ് പെൺകുട്ടിയും,മാർഗരറ്റ്. അവൾക്ക് മാത്രമേ ആ ടീമിൽ നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയൂ…
എന്റെ ജോലിയെന്ന് വച്ചാൽ അവിടെ വരുന്ന പേഷ്യന്റ്സിനുള്ള ട്രീറ്റ്മെന്റ് പ്ലാൻ ഡിസൈൻ ചെയ്യുക, അതിന് വേണ്ട ട്രെയിനിംഗ് തെറാപ്പിസ്റ്റുകൾക്ക് കൊടുക്കുക, ചികിത്സ സൂപ്പർവൈസ് ചെയ്യുക, അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ ഇടപെടുക. പറ്റിയാൽ റിസപ്ഷനിൽ ഇരുന്ന് വരുന്നവരോട് ആയുർവേദത്തെ കുറിച്ച് തള്ളുക. ശമ്പളം കൃത്യം, ഇരുപത്തി അയ്യായിരം രൂപ ഒന്നാം തീയതി ബാങ്കിൽ വീഴും. രണ്ടായിരത്തിയെട്ടിൽ പോലും താമസവും ഭക്ഷണവും കഴിച്ച ശേഷം ഇരുപത്തി അയ്യായിരം രൂപ ശമ്പളം ഈയുള്ളവൻ കർശനമായി ചോദിച്ച് വാങ്ങിയിരുന്നു.
ഇനി സ്ഥാപനത്തെ കുറിച്ച് പറഞ്ഞാൽ, മൊതലാളി ഒരു പഞ്ചാബിയാണ്. നല്ല മനുഷ്യൻ. അദ്ദേഹത്തിന് ഡൽഹിയിൽ ഉൾപ്പടെ ഒരുപാട് മെഡിക്കൽ/ഡേ സ്പാസ് ഉണ്ട്. ഒരെണ്ണം ആഗ്രയിലും ഉണ്ട്. സ്ഥാപനത്തിന്റെ തൊട്ടടുത്താണ് താജ്മഹൽ. അവിടെയുള്ള ഹോട്ടലുകൾ അന്ന്
ഒരു രാത്രി തങ്ങുന്നതിന് ഏകദേശം ഒരു ലക്ഷത്തിൽ പരം രൂപയാണ് താമസക്കാരിൽ നിന്ന് ഈടാക്കുന്നത്. റൂമിന്റെ ജനൽ തുറക്കുമ്പോൾ
താജ്മഹൽ കാണാം. ലോകാത്ഭുതമല്ലേ, അതാണ് യു. എസ്. പി. പണം നൽകാനും ആളുണ്ട്.
ജോലി രണ്ട് ഷിഫ്റ്റായിട്ടാണ്. രാത്രി ചിലപ്പോൾ തിരക്കുണ്ടെങ്കിൽ പത്ത് മണിയൊക്കെ കഴിയും സ്ഥാപനം അടയ്ക്കാൻ. പതിയെ പതിയെ
ഞാൻ തിരിച്ചറിഞ്ഞു, ‘സ്പാ ‘എന്ന പേരിൽ അവിടെ പലയിടങ്ങളിലും പച്ചയായ വ്യഭിചാരപ്രവർത്തിയാണ് നടക്കുന്നത്. ‘എക്സ്ട്രാ’ എന്നാണ്
അതിന്റെ രഹസ്യ കോഡ്. വൈകുന്നേരം ആകുമ്പോൾ ഒരു ജീപ്പ് വന്ന് നിൽക്കുന്നു, കുറേ കലിപ്പ് പൊടിയന്മാർ വന്നിറങ്ങുന്നു. അതിൽ സ്ഥലം എംഎൽഎയുടെ മക്കൾ വരെയുണ്ടാകാം. അല്ലെങ്കിൽ മന്ത്രിമാരുടെ. റിസപ്ഷനിൽ ഒരു വാലറ്റും പിസ്റ്റലും കൊണ്ട് വച്ചിട്ട് “മാലിശ് മിലേഗാ ക്യാ? ”
എന്ന് ചോദിക്കുന്നു. പെൺകുട്ടികളെ വിളിക്കാൻ പറയുന്നു, അവരെ നിരത്തിനിർത്താൻ പറയുന്നു, പറ്റില്ല എന്ന് പറഞ്ഞാൽ തെറാപ്പിസ്റ്റിന്റെ ഒരു മാസത്തെ ശമ്പളത്തേക്കാൾ ടിപ്സ് ഓഫർ ചെയ്യുന്നു. വേറൊരു സാമാന്തര അധോലോകം! അങ്ങനെ ജോലിയിൽ തുടരണോ വേണ്ടയോ എന്ന് ചിന്തിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് ഒരു പരിചയമുള്ള മുഖം മുൻപിലേക്ക് വന്ന് നിന്നത്.
അയാളെ ഞാൻ മുൻപ് ടിവിയിൽ കണ്ടിട്ടുണ്ട്. പലവട്ടം. ഞാൻ ഇംഗ്ലീഷിൽ പേര് ചോദിച്ചു. ‘മനോജ് കുമാർ ‘
എന്ന് അദ്ദേഹം മറുപടി നൽകി. സംസാരം മുഴുവൻ ഇംഗ്ലീഷിലാണ്. ഞാൻ മലയാളം പറഞ്ഞതേയില്ല. പക്ഷേ എന്റെ മുമ്പിൽ വന്ന് നിൽക്കുന്നത് ഒരു മലയാളിയാണ്. എനിക്ക് വ്യക്തമായിട്ടറിയാം. അയാളുടെ ഒപ്പിക്കൽസ് ഇംഗ്ലീഷ് ഞാൻ ആസ്വദിക്കുകയാണ്. എവിടെ വരെ പോകും എന്ന് ഞാൻ ചിന്തിക്കുന്നു. “സർ, വീ ഹാവ് ആയുർവേദ ട്രീറ്റ്മെന്റ്സ് ഫ്രം കേരള. യൂ വാനാ ട്രൈ? ” ഇടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ ഞാൻ.
നോ… നോ…നോ… ആയുർവേദ മസാജ്. ഐ വാണ്ട് ഓയിൽ മസാജ്, വിത്ത് ഗേൾസ്. ഐ വാണ്ട് എക്സ്ട്രാ. പുള്ളി.
“സർ, പ്ലീസ് നോ എകസ്ട്രാ. വീ ഡൂ ഓഥന്റിക് ആയുർവേദ. ഓയിൽസ് ഫ്രം കേരള, ധാരാ പാത്തി ഫ്രം കേരള, മെഡിസിൻസ് ഫ്രം കേരള, ലുക്ക്, കിണ്ടി, ഉരുളി,വിളക്ക് ഫ്രം കേരള. റിയൽ ട്രഡിഷണൻ ആയുർവേദ.”ഞാൻ.
നോ ആയുർവേദ. ഒൺലി ലേഡീസ് മസാജ്. തായ് ഓയിൽ മസാജ്. ഓക്കേ ഓക്കേ നോ എക്സ്ട്രാ. ഐ ടേക്ക്. എന്ന് പിറുപിറുത്ത് അവസാനം പുള്ളി മനസ്സില്ലാ മനസ്സോടെ വേറെ ഏതോ മസാജ് ബുക്ക് ചെയ്തു. (അതിന് ആയുർവേദ ചികിത്സയുടെ ഇരട്ടിവിലയാണ്. പ്ലസ് ടെൻ പേഴ്സന്റ് ടാക്സ്.) തായ് ഓയിൽ മസാജ് ചെയ്യുന്ന ഒരു സിക്കിംകാരിയെ ഞങ്ങൾ പുറത്ത് നിന്ന് വിളിച്ചു വരുത്തി. കസ്റ്റമർ നഷ്ടപ്പെടാൻ പാടില്ലല്ലോ. അവളാണെങ്കിൽ തമ്പാക്ക് ഒക്കെ ചവച്ച് നിൽപ്പാണ്. മനോജ് കുമാർ സർ അകത്തേക്ക് പോയി, തിരുമ്മാൻ. റിസപ്ഷൻ ഫ്രീയായി. അന്ന് സ്മാർട്ട് ഫോണില്ല. ഞാൻ ഡസ്ക്ടോപ്പിൽ ഗൂഗിളിൽ കയറി പരതി തുടങ്ങി. ഞാനുദ്ദേശിച്ച ആൾ തന്നെയാണോ ഇത്?
എന്തിന് അദ്ദേഹം എന്നോട് പേര് മാറ്റി പറഞ്ഞു? അതോ ‘മനോജ് കുമാർ’ എന്നതും അദ്ദേഹത്തിന്റെ മറ്റൊരു പേരാണോ? ഒരുപാട് സംശയങ്ങൾ. ഒടുവിൽ ഉറപ്പിച്ചു. ആൾ ഞാൻ കരുതിയ ആൾ തന്നെ. പുറത്തിറങ്ങട്ടെ. മലയാളം പറഞ്ഞ് പുള്ളിയെ ഒന്ന് ഞെട്ടിക്കണം. മാർഗരറ്റിനോട്, വന്നിരിക്കുന്നത് കേരളത്തിലെ ഒരു സെലിബ്രിറ്റി ആണെന്നും സ്ഥിരം ടിവിയിലൊക്കെ കാണുന്ന ആളാണെന്നും പറഞ്ഞ് ഫോട്ടോ കാട്ടി. ഒരു മണിക്കൂർ കഴിഞ്ഞു കാണും. സിക്കിംകാരി വെടിയുണ്ട കണക്കെ പുറത്തേക്കു ചീറി വന്നു. എന്നോട് കയർത്തു.
” ഏ കൈസാ ആദ്മി ഹേ ബെഹൻചോത്ത്. സാല, ഛത്തി പക്കഡ് കർ ബാത്ത് കർത്താ ഹേ. ബാത്ത് ടബ് പർ സാത് സാത് നഹാനെ കേലിയെ
ബുലാത്താ ഹേ. ബഹൻചോത്ത്. മുജ്സേ ഏ കാം നഹിം ഹോഗാ. കിസി ഓർ കോ ഡൂണ്ടോ! ” ഞാനും മാർഗരറ്റും സ്തബ്ധരായി ഇരുന്ന് പോയി.
എങ്കിലും സംയമനം പാലിച്ചു. ഒന്നും പറഞ്ഞില്ല. മലയാളി സെലിബ്രിറ്റി പട്ടചാരായം ഒഴിച്ച് നാറ്റിച്ച നാണക്കേടിൽ ഞാനിരിക്കുന്നു. ഏകദേശം അരമണിക്കൂർ കൂടി കഴിഞ്ഞു. കുളിച്ചു കുട്ടപ്പനായി ഒരാൾ പുറത്ത് വന്നു.
ഞാൻ ഒന്നുമറിയാത്ത പോലെ മലയാളത്തിൽ ചോദിച്ചു.
“സർ, ഈ ഭഗവത്ഗീതയുടെ ആധ്യാത്മിക ക്ലാസ് ഒക്കെ ഏ സി വിയിൽ എടുക്കുന്ന സ്വാമി സന്ദീപ് അല്ലേ? ഞാൻ അങ്ങയുടെ പ്രഭാഷണം സ്ഥിരം കേൾക്കാറുണ്ട്.”
പുള്ളി ഒന്ന് ഞെട്ടി.
ഏയ് അല്ല അല്ല. അത് വേറെ ആരെങ്കിലും ആയിരിക്കും. ഞാൻ മനോജ് കുമാർ. നിങ്ങൾ മലയാളിയാണോ?
“ഓക്കേ ഓക്കേ.” ഞാൻ പിന്നീട് തർക്കിച്ചില്ല.
“അതേ, മലയാളിയാണ്.
സർ ഇവിടെ എന്ത് ചെയ്യുന്നു?”
ഞാൻ വീണ്ടും.
കൈലാസ മാനസസരോവറിലേക്ക് ആളുകളെ കൊണ്ട് പോകുന്ന ഒരു ടൂർ കോ -ഓഡിനേറ്റർ ആണ് ഞാൻ, പേര് മനോജ് കുമാർ.
ഞങ്ങൾക്ക് യാത്രയ്ക്ക് മുൻപ് രണ്ട് ദിവസം ഡൽഹിയിൽ ബ്രേക്ക് ഉണ്ട്. ആ ഗ്യാപ്പിൽ താജ്മഹൽ കാണാൻ ഇറങ്ങിയതാണ്.
മനോജ് കുമാർ. പേര് മറക്കണ്ട. അത് കേട്ടപ്പോൾ ഞാനുറപ്പിച്ചു. എനിക്ക് തെറ്റ് പറ്റിയതാണ്. പുള്ളി പാവം. അതിനിടയിൽ ശരിക്കുള്ള ഡൽഹിക്കാരൻ കുമാർ ട്രീറ്റ്മെന്റ് റൂം വൃത്തിയാക്കി വന്നു.
അവനും വിളിച്ചു ഘടീബോലീ ഹിന്ദിയിൽ അയാളെ കുറേ തെറി. അന്യദേശത്ത് വന്ന് ഒരു പെൺകുട്ടിയുടെ തായ് ഓയിൽ മസാജിനിടെ യോഗദണ്ഡ് ഉയർന്ന് അവളോട് അമ്പത് രൂപാ നോട്ട് കൊടുത്ത് എക്സ്ട്രായ്ക്ക് യാചിച്ച് നാണംകെട്ട ശേഷം ബാത്ത് ടബിൽ പോയി വിജ്രുംഭിച്ച്
സ്വയം കമണ്ഡലുവിലെ ജലവും തളിച്ച ശേഷം ഒന്നുമറിയാത്ത പോലെ ലോകം മുഴുവൻ സുഖവും ശാന്തിയും സമാധാനവും പകരാനായി
‘മനോജ് കുമാർ സാമി ‘ പതിയെ ദൂരേക്ക് താജ്മഹാലിനെ ലക്ഷ്യമാക്കി നടന്നകന്നു.
അയാൾക്ക് ‘ഷിബു ‘എന്നും പേരുണ്ടെന്ന് പിന്നീട് എവിടെയോ വായിച്ചു. (കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധി തിരോന്തരം കുണ്ടമൺ കടവ് ഫാഗത്തുള്ള ഏതോ സാമിയുടെ ഒരാശ്രമം ഏറ്റെടുത്ത് ‘വെൽനസ് സെന്റർ ‘ ആക്കാൻ പോകുന്നു എന്ന് വായിച്ചപ്പോൾ ഓർത്തെടുത്ത സത്യകഥ.) നന്നായി വരും.. ബൈ ദുബായ് കുണ്ടമൺ കടവിൽ എന്തരാണോ യു എസ് പി.
Comments