മോഹൻലാൽ ആരാധകരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു യുവ സംവിധായകർക്കൊപ്പം താരത്തിന്റെ ഒരു ചിത്രം. ഇപ്പോഷൽ മോഹലൻലാൽ ആരാധകരുടെ ആഗ്രഹം സഫലമായിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. യുവ സംവിധായകരിലെ ജനപ്രിയനും വ്യത്യസ്ഥതത കൊണ്ട് സിനിമയിൽ മാന്ത്രികത തീർക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിലാണ് മോഹൻലാൽ നായകനാകുന്നത്. ഇരവരും ഒരുമിച്ചുള്ള സിനിമ ഉണ്ടാകുമെന്ന വാർത്തകൾ നേരത്തെ തൊട്ട് പ്രചരിച്ചിരുന്നു. കേൾക്കുന്ന വാർത്തകൾക്ക് ഉറപ്പു നൽകുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. മോഹൻലാലും ലിജോയും ഒരുമിച്ചുള്ള ചിത്രമാണ് പുറത്തു വന്നത്. ഉടൻ തന്ന ഇരുവരുടെയും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വാർത്തകൾ.
പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ഈ പ്രോജക്റ്റ് വൈകാതെ നടക്കുമെന്ന് ട്വീറ്റ് ചെയ്തു. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ചിത്രം സംബന്ധിച്ച വന്‍ പ്രഖ്യാപനം വരുന്നു. ഒരു പുരാവൃത്തത്തെ ആസ്പദമാക്കിയുള്ള ബിഗ് ബജറ്റ് പിരീഡ് ചിത്രം. മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനാണ് ചിത്രത്തില്‍. 100 ശതമാനം ഉറപ്പാണ് ഈ പ്രോജക്റ്റ്. ഷിജു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം രാജസ്ഥാനില്‍ 2023 ജനുവരിയില്‍ ആരംഭിക്കും, എന്നാണ് ശ്രീധര്‍ പിള്ള ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കിയും ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ചെയ്തിരുന്നു. നന്‍പകല്‍ നേരത്ത് മയക്കം എന്ന മമ്മൂട്ടി ചിത്രമാണ് പുറത്തിറങ്ങാൻ കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും ഇതാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments