പൂഞ്ച്: രാജ്യമെമ്പാടുമുള്ള ജനങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷപൂർവ്വം ദീപാവലി കൊണ്ടാടുമ്പോൾ, രാജ്യത്തെ സംരക്ഷിക്കുന്ന ധീരസൈനികർ, വീടുകളിൽ നിന്നും കിലോ മീറ്ററുകൾ അകലെ രാജ്യസേവനത്തിൽ മുഴുകി ദീപാവലി ആഘോഷിക്കുന്നു.
കൊടും മഞ്ഞുവീഴ്ചയ്‌ക്കിടെ, യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ സൈനിക പോസ്റ്റിൽ ദീപാവലി ആഘോഷിക്കുന്ന സൈനികരുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ധൻതേരാസ് ആഘോഷത്തിന്റെ ഭാഗമായി അഖ്നൂർ സെക്ടറിലെ നിയന്ത്രണ രേഖയിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന സൈനികർ വിളക്കുകൾ തെളിയിച്ചാണ് ആഘോഷത്തിന്റെ ഭാഗമായത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി, സൈനികർ പരസ്പരം മധുരം പങ്കുവെക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ദീപാവലി ആശംസകൾ നേരുന്നതായും അവസാന പോസ്റ്റിലും ഇന്ത്യൻ സൈനികർ കാവൽ തുടരുന്ന കാലത്തോളം ആരും ഭയപ്പെടേണ്ടതില്ലെന്നും സൈനികർ ദീപാവലി സന്ദേശത്തിൽ പറഞ്ഞു.
Comments