മെൽബൺ: ടി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മുൻ താരം സുനിൽ ഗവാസ്‌കർ. സ്റ്റേഡിയത്തിൽ കാണികൾക്കിടയിലായിരുന്നു അദ്ദേഹം ആഹ്ലാദത്താൽ തുള്ളിച്ചാടിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നാല് വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തിൽ ഐസിസി കമന്ററി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഇന്ത്യ ലക്ഷ്യം തികച്ചതോടെ കളി കണ്ടിരുന്ന സുനിൽ ഗവാസ്‌കർ സന്തോഷത്താൽ തുള്ളിച്ചാടുകയായിരുന്നു.
മുൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്ത്യ വിജയിച്ചതിന് പിന്നാലെ ആർപ്പുവിളിച്ച് കയ്യടിച്ചായിരുന്നു ഇർഫാൻ പഠാൻ സന്തോഷം പ്രകടമാക്കിയത്. ഇതും വീഡിയോയിൽ കാണാം. മുൻ താരങ്ങളുടെ ആഹ്ലാദ പ്രകടനത്തിന്റെ വീഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ പങ്കുവെച്ചത്. ഇന്നലെയായിരുന്നു പാകിസ്താനുമായുള്ള ഇന്ത്യയുടെ മത്സരം.
https://twitter.com/i/status/1584175056317403136















