തിരുവനന്തപുരം: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചത്. തനിക്കെതിരെ അപമാനകരമായി പെരുമാറിയെ നേതാക്കളുടെ ചെയ്തികൾ എണ്ണിയെണ്ണിയാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്. മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവരുടെ ലൈംഗിക ചുവയോടു കൂടിയുള്ള സമീപനങ്ങൾ അവർ തുറന്നു പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെതിരെയാണ് ഏറ്റവും വലിയ ആരോപണങ്ങൾ ഉയർന്നത്. ഇത്രയധികം ലൈംഗിക ദാരിദ്രം അനുഭവിക്കുന്ന ഒരാളെ താൻ കണ്ടിട്ടില്ല എന്നാണ് സ്വപ്‌ന കടകംപള്ളിയെ കുറിച്ച് പറഞ്ഞത്. വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രിയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. കടകംപള്ളി സുരേന്ദ്രനെതിരെ കഴക്കൂട്ടത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി. പൂവൻ കോഴിയെ ഉയർത്തി പിടിച്ചു കൊണ്ടായിരുന്നു സമരം.
പ്രതീകാത്മകമായി സൂചിപ്പിക്കുന്ന കോഴിക്ക് പോലും നാണക്കേടാണ് കടകംപളളി ഉണ്ടാക്കിയിരിക്കുന്നത്. ഇത്രയും നാൾ വോട്ട് ചെയ്ത് വിജയിപ്പിച്ച കഴക്കൂട്ടം നിവാസികൾക്ക് നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ. ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനോ വിഷയത്തിൽ വേണ്ടവിധത്തിൽ പ്രതികരിക്കാനോ സിപിഎം തയ്യാറായിട്ടില്ല എന്നും യൂത്ത് കോൺഗ്രസ് പറഞ്ഞു. മുൻ മന്ത്രിമാർക്കെതിരെയും സ്പീക്കർക്കെതിരെയും നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന, വൃത്തികെട്ട തരത്തിൽ അശ്ലീലം സംസാരിക്കുന്ന, ഫോണിലൂടെ പോലും അശ്ലീല ശബ്ദങ്ങളുണ്ടാക്കി ലൈംഗിക ദാരിദ്ര്യം തീർക്കാൻ ശ്രമിച്ച കടകംപള്ളിക്ക് മന്ത്രിയാകാനും, എംഎൽഎ ആകാനും എന്ത് യോഗ്യതയാണ് ഉള്ളതെന്ന് സ്വപ്ന ചോദിച്ചു. കടകംപള്ളിക്ക് തന്നോട് ഉണ്ടായിരുന്നത് മോശം സമീപനമായിരുന്നുവെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. വിശന്നു വലഞ്ഞ തെരുവുനായ്‌ക്കളെ പോലെയായിരുന്നു തന്നോടുള്ള ചില മന്ത്രിമാരുടെ പെരുമാറ്റം. കോളേജ് കാമുകന്മാരുടേതിനേക്കാൾ നിലവാരം കുറഞ്ഞ ചാപല്യങ്ങളാണ് അവർ തന്നോട് കാട്ടിയത്. കേരളീയ പൊതുസമൂഹത്തിലെ എല്ലാ സ്ത്രീകളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നുമാണ് സ്വപ്ന സുരേഷ് ജനം ടിവിയോട് പറഞ്ഞത്.
Comments