ഭാഗിക സൂര്യഗ്രഹണം; കേദാർനാഥ്-ബദരീനാഥ് ക്ഷേത്രങ്ങൾ ഇന്ന് തുറക്കില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാഗിക സൂര്യഗ്രഹണം; കേദാർനാഥ്-ബദരീനാഥ് ക്ഷേത്രങ്ങൾ ഇന്ന് തുറക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 12:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാഗിക സൂര്യഗ്രഹണത്തെ തുടർന്ന് ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ ചൊവ്വാഴ്ച തുറക്കില്ല. സൂര്യഗ്രഹണം കഴിഞ്ഞതിന് ശേഷം പൂജകൾ നടത്തുമെന്നായിരുന്നു ക്ഷേത്ര കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രം തുറക്കില്ലെന്ന് കേദാർനാഥ്-ബദരീനാഥ് ക്ഷേത്ര കമ്മിറ്റി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

സൂര്യഗ്രഹണത്തെ തുടർന്ന് തെലങ്കാനയിലും നിരവധി ക്ഷേത്രങ്ങൾ ചൊവ്വാഴ്ച തുറക്കില്ലെന്ന് എൻഡോവ്മെന്റ് ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥൻ അറിയിച്ചു. യദഗിരിഗുട്ടയിലെ ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം, വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രം, ധർമ്മപുരിയിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം, ബസാറിലെ ശ്രീ ജ്ഞാന സരസ്വതി ദേവി ക്ഷേത്രം തുടങ്ങീ പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. നാളെ രാവിലെ ഈ ക്ഷേത്രങ്ങളിലെല്ലാം പതിവ് പൂജകൾ ഉണ്ടാകും.

2022ലെ അവസാനത്തെ സൂര്യഗ്രഹണമാണ് ഇന്ന് വൈകിട്ടോടെ ദൃശ്യമാകുന്നത്. ഇന്ത്യയിൽ ഭാഗിക ഗ്രഹണമാണ് കാണാനാവുക. ജലന്ധറിലായിരിക്കും രാജ്യത്ത് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാകുന്നത്. സൂര്യബിംബത്തിന്റെ 51 ശതമാനവും ഇവിടെ മറയ്‌ക്കപ്പെടും. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 43.8 ശതമാനം ഗ്രഹണം കാണാനാകും. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലും മികച്ച രീതിയിൽ ഗ്രഹണം കാണാൻ സാധിക്കും.

മുംബൈയിൽ 24 ശതമാനമായിരിക്കും കാണാനാവുക. എന്നാൽ കേരളത്തിൽ 10 ശതമാനത്തിൽ താഴെ മാത്രമേ സൂര്യബിംബം മറയ്‌ക്കപ്പെടുകയുള്ളു. വൈകിട്ട് 5.52നാണ് കേരളത്തിൽ ഗ്രഹണം കണ്ടു തുടങ്ങുക. കോഴിക്കോട് ഭാഗങ്ങളിൽ 7.5 ശതമാനവും, തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും. ഇന്ത്യയ്‌ക്ക് പുറമെ യൂറോപ്പിലും ആഫ്രിക്കയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിലും പടിഞ്ഞാറൻ ഏഷ്യയിലും ഗ്രഹണം ദൃശ്യമാകും. രാജ്യത്ത് അടുത്ത സൂര്യഗ്രഹണം 2027 ആഗസ്റ്റ് രണ്ടിന് മാത്രമാണ് ദൃശ്യമാവുക. ഏപ്രിൽ 30നായിരുന്നു ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം.

ചന്ദ്രൻ സൂര്യനും ഭൂമിയ്‌ക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ, പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. പൂർണ സൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ചന്ദ്രന്റെ നിഴലിൽ മറഞ്ഞു പോകും. ഭാഗിക ഗ്രഹണത്തിൽ ഇങ്ങനെ സംഭവിക്കാറില്ല.

Tags: solar eclipse
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies