ആത്മനിർഭരമാകാൻ ഇന്ത്യ; സ്പാനിഷ് എയർക്രാഫ്റ്റായ സി-295 വിമാനങ്ങൾ വഡോദരയിൽ നിർമ്മിക്കും; കയറ്റുമതി കൂടി ലക്ഷ്യമിട്ട് നിർമാണം

Published by
Janam Web Desk

ന്യൂഡൽഹി: സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് രാജ്യം തദ്ദേശീയമായി നിർമ്മിക്കുമെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ വഡോദരയിൽ ടാറ്റ-എയർബസാണ് സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് നിർമ്മിക്കുകയെന്ന് പ്രതിരോധ സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ അജയ് കുമാർ അറിയിച്ചു. 40 എയർക്രാഫ്റ്റുകൾ നിർമ്മിക്കുന്നതിനു പുറമേ ഇന്ത്യൻ വ്യോമസേനയുടെ ആവശ്യങ്ങൾക്കും കയറ്റുമതി ചെയ്യുന്നതിനും വേണ്ടി അധിക വിമാനങ്ങളും വഡോദരയിൽ നിർമ്മിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പാനിഷ് എയ്റോസ്പേസ് കമ്പനിയായ സിഎഎസ്എ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത വിമാനമാണ് സി-295 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ്. അടിസ്ഥാനപരമായി ഒരു മീഡിയം ടാക്ടിക്കൽ എയർക്രാഫ്റ്റാണിത്. ഭൂരിഭാഗം സി-295 എയർക്രാഫ്റ്റുകളും സ്‌പെയ്‌നിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പുമായുള്ള പ്രത്യേക ഉടമ്പടി പ്രകാരം ഓവർസീസ് ഉൽപാദനവും ആരംഭിച്ചിരുന്നു.

വൈവിധ്യമാർന്ന പല ദൗത്യങ്ങളും ഫലപ്രദമായി നിറവേറ്റാൻ കഴിയുന്ന ഒരു എയർക്രാഫ്റ്റ് കൂടിയാണിത്. മാരിടൈം പട്രോളിംഗ്, മെഡിക്കൽ ഇവാക്വേഷൻ, ഇലക്ട്രോണിക് സിഗ്‌നൽ ഇന്റലിജൻസ്, കാർഗോ ഡ്രോപ്പിംഗ്, പാരച്യൂട്ട് എന്നീ ദൗത്യങ്ങൾ നിറവേറ്റാൻ സി-295 എയർക്രാഫ്റ്റിന് സാധിക്കും. പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ടി വരുന്ന ചില സജ്ജീകരണങ്ങൾ വിവിധ പല്ലെറ്റുകളിലായാണ് വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇത് വളരെ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും വിമാത്തിൽ നിന്ന് നീക്കം ചെയ്യാനും കഴിയും.

ഇന്ത്യയും സിഎഎസ്എയും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം രാജ്യത്തിന് ലഭിക്കേണ്ട 56 വിമാനങ്ങളിൽ, 16 സി-295 വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്‌ക്കാണ് നൽകുന്നത്. ശേഷിക്കുന്ന 40 എണ്ണമാണ് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് മുഖേന തദ്ദേശീയമായി നിർമ്മിക്കുക. 2021 സെപ്റ്റംബറിലായിരുന്നു ഇത് സംബന്ധിച്ച കരാറിൽ ഒപ്പിടാൻ ഇന്ത്യയുടെ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി അംഗീകാരം നൽകിയത്.

 

 

Share
Leave a Comment