നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മറയ്‌ക്കാൻ വ്യാജ ആരോപണം ഉന്നയിച്ച എസ്പി നേതാവ് അഖിലേഷ് യാദവ് വെട്ടിൽ. യുപിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ നിർദേശപ്രകാരം 20,000 വോട്ടർമാരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയെന്ന് എസ്പി നേതാവ് ആരോപിച്ചിരുന്നു. യാദവ, മുസ്ലിം വോട്ടർമാരുടെ പോരുകളാണ് ഒഴിവാക്കിയതെന്ന വാദമാണ് അഖിലേഷ് ഉയർത്തിയത്.
എസ്പി അധ്യക്ഷന്റെ ആരോപണം ഗൗരവത്തിലെടുത്ത തിരഞ്ഞടുപ്പ് കമ്മീഷൻ നവംബർ 10നകം തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ടു. ആരോപണം സംബന്ധിച്ച് നടപടിയെടുക്കാൻ വ്യക്തമായ തെളിവുകൾ സമർപ്പിക്കാനാണ് ഭരണഘടന സ്ഥാപനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് യുപിയിൽ തിരഞ്ഞെടുപ്പ് നടന്നത്. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് നവംബർ 10നകം കമ്മീഷനിൽ തെളിവ് സമർപ്പിക്കണം.
നിയമസഭാ അടിസ്ഥാനത്തിലുള്ള ഇല്ലാതാക്കലുകളുടെ വിവരങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയും സമാജ്വാദി പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് യുപി തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചു.
സെപ്തംബർ 30ന് എസ്പിയുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബിജെപിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരെ ഒഴിവാക്കിയത് മൂലം നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും തന്റെ പാർട്ടിയിലെ 20,000 പേർക്കെങ്കിലും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞില്ല.
ബി.ജെ.പി.യുടെ നിർദേശപ്രകാരം എല്ലാ അസംബ്ലി സീറ്റുകളിലും യാദവരുടെയും മുസ്ലീങ്ങളുടെയും വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ബോധപൂർവം ഒഴിവാക്കി. തങ്ങളുടെ 20,000 വോട്ടുകൾ തള്ളിക്കളയുകയും നിരവധി പേരുടെ പേരുകൾ നീക്കം ചെയ്യുകയും ചെയ്തു. ചിലരെ ഒരു ബൂത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയതായും അഖിലേഷ് യാദവ് പൊതുയോഗത്തിൽ പറഞ്ഞു. അന്വഷണം നടത്തിയാൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും യാദവ് അവകാശവാദം ഉന്നയിച്ചിരുന്നു
Comments