യാദവരെയും മുസ്ലിങ്ങളെയും ഒഴിവാക്കിയെന്ന് അഖിലേഷ്; നവംബർ 10നകം തെളിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, വ്യാജ ആരോപണത്തിൽ വെട്ടിലായി എസ്പി നേതാവ്-EC Asks Akhilesh Yadav To Submit Proof
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാദവരെയും മുസ്ലിങ്ങളെയും ഒഴിവാക്കിയെന്ന് അഖിലേഷ്; നവംബർ 10നകം തെളിയിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, വ്യാജ ആരോപണത്തിൽ വെട്ടിലായി എസ്പി നേതാവ്-EC Asks Akhilesh Yadav To Submit Proof

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2022, 10:12 pm IST
FacebookTwitterWhatsAppTelegram

നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മറയ്‌ക്കാൻ വ്യാജ ആരോപണം ഉന്നയിച്ച എസ്പി നേതാവ് അഖിലേഷ് യാദവ് വെട്ടിൽ. യുപിയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ നിർദേശപ്രകാരം 20,000 വോട്ടർമാരുടെ പേരുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയെന്ന് എസ്പി നേതാവ് ആരോപിച്ചിരുന്നു. യാദവ, മുസ്ലിം വോട്ടർമാരുടെ പോരുകളാണ് ഒഴിവാക്കിയതെന്ന വാദമാണ് അഖിലേഷ് ഉയർത്തിയത്.

എസ്പി അധ്യക്ഷന്റെ ആരോപണം ഗൗരവത്തിലെടുത്ത തിരഞ്ഞടുപ്പ് കമ്മീഷൻ നവംബർ 10നകം തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ടു. ആരോപണം സംബന്ധിച്ച് നടപടിയെടുക്കാൻ വ്യക്തമായ തെളിവുകൾ സമർപ്പിക്കാനാണ് ഭരണഘടന സ്ഥാപനം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് യുപിയിൽ തിരഞ്ഞെടുപ്പ് നടന്നത്. വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് നവംബർ 10നകം കമ്മീഷനിൽ തെളിവ് സമർപ്പിക്കണം.

നിയമസഭാ അടിസ്ഥാനത്തിലുള്ള ഇല്ലാതാക്കലുകളുടെ വിവരങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം തവണയും സമാജ്വാദി പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് യുപി തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ചു.

സെപ്തംബർ 30ന് എസ്പിയുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ബിജെപിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരെ ഒഴിവാക്കിയത് മൂലം നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും തന്റെ പാർട്ടിയിലെ 20,000 പേർക്കെങ്കിലും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞില്ല.

ബി.ജെ.പി.യുടെ നിർദേശപ്രകാരം എല്ലാ അസംബ്ലി സീറ്റുകളിലും യാദവരുടെയും മുസ്ലീങ്ങളുടെയും വോട്ടുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ബോധപൂർവം ഒഴിവാക്കി. തങ്ങളുടെ 20,000 വോട്ടുകൾ തള്ളിക്കളയുകയും നിരവധി പേരുടെ പേരുകൾ നീക്കം ചെയ്യുകയും ചെയ്തു. ചിലരെ ഒരു ബൂത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റിയതായും അഖിലേഷ് യാദവ് പൊതുയോഗത്തിൽ പറഞ്ഞു. അന്വഷണം നടത്തിയാൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും യാദവ് അവകാശവാദം ഉന്നയിച്ചിരുന്നു

 

 

 

 

 

 

 

 

 

Tags: Election CommissionAkhilesh Yadav
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies