‘യഥാർത്ഥ രാജ്യസ്നേഹി’; ലക്ഷ്യം കൈവരിക്കാൻ ഏതു പ്രതിസന്ധികളെയും മറികടക്കുന്ന വ്യക്തി; നരേന്ദ്രമോദിയെ പ്രശംസിച്ച് പുടിൻ- Vladimir Putin , Narendra Modi

Published by
Janam Web Desk

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. നരേന്ദ്ര മോദിയെ ‘യഥാർത്ഥ ദേശസ്‌നേഹി’ എന്നാണ് റഷ്യൻ പ്രസിഡന്റ് വിശേഷിപ്പിച്ചത്. നരേന്ദ്രമോദിയുടെ സ്വതന്ത്ര വിദേശ നയങ്ങളെയും ‘മേക്ക് ഇൻ ഇന്ത്യ’ എന്ന കാഴ്ചപ്പാടിനെയും പുടിൻ പ്രശംസിച്ചു. മോസ്കോയിൽ നടന്ന വാർഷിക വാൽഡായി ചർച്ചയിൽ സംസാരിക്കവെയാണ് റഷ്യയും ഇന്ത്യയും തമ്മിലുള്ള ദൃഢമായ ബന്ധത്തെപ്പറ്റിയും നരേന്ദ്രമോദിയെപ്പറ്റിയും പുടിൻ വ്യക്തമാക്കിയത്.

‘രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സ്വതന്ത്ര്യ വിദേശനയം പിന്തുടർന്ന് കൊണ്ടു പോകുന്ന ലോകത്തിലെ ചില നേതാക്കളിൽ ഒരാളാണ് നരേന്ദ്രമോദി. ഈ നയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ യാതൊരുവിധ തടസ്സവും അദ്ദേഹം വരുത്തുന്നില്ല. തന്റെ ലക്ഷ്യത്തിലേയ്‌ക്ക് അദ്ദേഹം നടന്നുകൊണ്ടേ ഇരിക്കുന്നു. ലക്ഷ്യം കൈവരിക്കാൻ ഏതു പ്രതിസന്ധികളെയും മറികടക്കാൻ കഴിയുന്ന ധീരനാണ് നരേന്ദ്രമോദി. അദ്ദേഹം തികഞ്ഞ ഒരു രാജ്യ സ്നേഹിയാണ്’ എന്ന് പുടിൻ പറഞ്ഞു.

പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണ് ഇന്ത്യ-റഷ്യ ബന്ധം. ഇന്ത്യയുമായി ഇന്നു വരേയ്‌ക്കും യാതൊരുവിധ പ്രശ്നവും തങ്ങൾക്ക് ഉണ്ടായിട്ടില്ല. എല്ലായ്പ്പോഴും പരസ്പരം പിന്തുണച്ചു കൊണ്ടാണ് ഇരു രാജ്യങ്ങളും മുന്നോട്ട് പോകുന്നത്. ഭാവിയിലും അത് അങ്ങനെ തന്നെയായിരിക്കും എന്ന് പുടിൻ വ്യക്തമാക്കി. വലിയ വികസന പാതകളിലൂടെ ബ്രിട്ടീഷ് കോളനിയിൽ നിന്ന് ആധുനിക രാഷ്‌ട്രത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് ഏറെ പ്രശംസിക്കപ്പെടേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ എന്ന അദ്ദേഹത്തിന്റെ ആശയം എടുത്തു പറയേണ്ടതാണ്. യുക്രെയ്നിൽ നടക്കുന്ന സംഘർഷങ്ങളെപ്പറ്റി നരേന്ദ്രമോദി തന്നോട് ആശങ്ക പങ്കുവെച്ചു. അദ്ദേഹത്തിന്റെ നിലപാടിനെ താൻ ബഹുമാനപൂർവ്വം സ്വീകരിക്കുന്നു. പ്രശ്നങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും യോ​ഗത്തിൽ നരേന്ദ്രമോദിയോടായി പുടിൻ പറഞ്ഞു.

Share
Leave a Comment