അമൃത്സർ: അതിർത്തിയിൽ വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. പഞ്ചാബ് അതിർത്തിയിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. 3 എകെ-47 റൈഫിളുകൾ, 6 എംപ്റ്റി മാഗസിനുകൾ, 3 മിനി എകെ-47 റൈഫിളുകൾക്കൊപ്പം 5 എംപ്റ്റി മാഗസിനുകൾ, 3 പിസ്റ്റളുകൾ, 200 റൗണ്ട് വെടിയുണ്ടകളുമാണ് ബിഎസ്എഫ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും സുരക്ഷാ സേന അറിയിച്ചു.
നേരത്തെയും അതിർത്തിയിൽ നിന്നും ആയുധങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. അടുത്തിടെയാണ് പാക് അതിർത്തി മേഖലയായ ഫിറോസ്പൂർ മേഖലയിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തത്. സ്ഥിരം പട്രോളിംഗിനിടെയിലാണ് ഇവ കണ്ടെടുത്തത്. ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. അതിർത്തി വഴി ആയുധക്കടത്ത് നടത്തുന്ന സംഘം ഒളിപ്പിച്ചാതാകാമെന്ന നിഗമനത്തിലായിരുന്നു സുരക്ഷാ സേന.
Comments