ശ്രീനഗർ: ജമ്മു കശ്മീരിലെ വികസന പദ്ധതികളിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് നന്ദി പറഞ്ഞ് മുതിർന്ന പ്രദേശവാസി. ഷ്യോക്ക് നദിയ്‌ക്ക് കുറുകെയായി നിർമ്മിച്ച പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയപ്പോഴായിരുന്നു ലഡാക്ക് സ്വദേശി അദ്ദേഹത്തിന് നന്ദി അറിയിച്ചത്. വൈകാരിക നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പണ്ട് നിരവധി വെല്ലുവിളികളും ദുരിതങ്ങളുമാണ് ജമ്മു കശ്മീർ ജനത നേരിടേണ്ടി വന്നത് എന്ന് പ്രദദേശവാസി രാജ്നാഥ് സിംഗിനോട് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുന്നതിനായ് കശ്മീർ ജനതയ്‌ക്ക് വലിയ കടമ്പകൾ കടക്കേണ്ടിയിരുന്നു. ദുരിത പൂർണമായിരുന്നു ജീവിതം. എന്നാൽ തങ്ങളുടെ നന്മയ്‌ക്കായി നിരവധി പദ്ധതികൾ ഇന്ന് ആവിഷ്‌കരിക്കുന്നു. ഇതിൽ താൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുകയാണ്. ഒരു പക്ഷേ താങ്കളുമായുള്ള തന്റെ അവസാന കൂടിക്കാഴ്ചയായിരിക്കും ഇത്. അതുകൊണ്ടുതന്നെ ഇത് വിലയേറിയ നിമിഷം ആണെന്നും പ്രദേശവാസി കൂട്ടിച്ചേർത്തു. നിങ്ങൾ ഇനിയും ദീർഘകാലം ജീവിക്കും എന്നായിരുന്നു ഇതിന് രാജ്നാഥ് സിംഗ് നൽകിയ മറുപടി.
ദൗലത് ബെഗ് ഓൾഡി സെക്ടറിലായാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 120 മീറ്റർ നീളമുള്ള പാലം സമുദ്ര നിരപ്പിൽ നിന്നും 14,000 അടി ഉയരത്തിലാണ്. ഇതിന് പുറമേ 74 അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. രാജ്യാതിർത്തികളിൽ പുതുതായി നിർമ്മിച്ച റോഡുകൾ, പാലങ്ങൾ, ഹെലിപാഡുകൾ എന്നിവയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിച്ചത്.
#WATCH | A local thanked Defence Minister Rajnath Singh for the development projects as Singh inaugurated the Shyok Setu and other infrastructure projects in Ladakh today. pic.twitter.com/6iVxMF9CXx
— ANI (@ANI) October 28, 2022
Comments