ഭീകരർ അത്യാധുനിക സാങ്കേതിക വിദ്യ നേടുന്നത് ചില രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സഹായത്താൽ; രക്ഷാസമിതി യോഗത്തിൽ ഭീകരതക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരർ അത്യാധുനിക സാങ്കേതിക വിദ്യ നേടുന്നത് ചില രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സഹായത്താൽ; രക്ഷാസമിതി യോഗത്തിൽ ഭീകരതക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 12:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്ലാമിക ഭീകരതയുടെ ആഗോള വ്യാപനത്തിനെതിരെ ശക്തമായ പ്രതി കരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഐക്യരാഷ്‌ട്ര രക്ഷാസമിതിയുടെ ഇന്ത്യയിൽ നടക്കുന്ന ഔദ്യോഗിക യോഗത്തിലാണ് ജയശങ്കർ തുടർച്ചയായി രണ്ടാം ദിവസവും ഇസ്ലാമിക ഭീകരതയുടെ അപകടം എടുത്തു പറഞ്ഞത്.

അന്താരാഷ്‌ട്ര തലത്തിൽ ഭീകര വിരുദ്ധ സംവിധാനം പ്രവർത്തിക്കുന്നു എന്ന് പറയുമ്പോഴും ഏഷ്യയിലും ആഫ്രിക്കയിലും വലിയതോതിലാണ് ഇസ്ലാമിക ഭീകരത വളർന്നിരിക്കുന്നത്. ചിലരാജ്യങ്ങളുടെ ഭരണകൂടങ്ങൾ നൽകുന്ന പിന്തുണ ഭീകരത വളർത്തുവെന്ന രൂക്ഷ വിമർശനം ജയശങ്കർ വീണ്ടും ഉന്നയിച്ചു. ഇന്നലെ പാകിസ്താനും ചൈനയും ഇന്ത്യയ്‌ക്കെ തിരെ നീങ്ങുന്നത് ജയശങ്കർ തുറന്നുപറഞ്ഞത് രക്ഷാസമിതി അംഗങ്ങളെ സമ്മർദ്ദത്തി ലാക്കിയിരുന്നു. ഇസ്ലാമിക ഭീകരർക്ക് അനുകൂലമായ തുർക്കിയുടെ സമീപനവും താലിബാനോട് ഖത്തറിന്റെ നയവും ഇടക്കാലത്ത് ഇന്ത്യ ശക്തമായി ഉന്നയിച്ചതിന് പിന്നാലെയാണ് ജയശങ്കർ വീണ്ടും രക്ഷാ സമിതി യോഗത്തിൽ നേരിട്ട് തന്നെ  ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്.

ഐക്യരാഷ്‌ട്ര രക്ഷാ സമിതിയ്‌ക്കായി ഏറ്റവുമധികം സന്നദ്ധ സേവനം ചെയ്യുന്നത് ഇന്ത്യയാണെന്നതിൽ അഭിമാനിക്കുന്നുവെന്ന് ജയശങ്കർ പറഞ്ഞു. സൈനികരേയും ആരോഗ്യപ്രവർത്തകരേയും മികച്ച ഉദ്യോഗസ്ഥരേയുമാണ് ആഗോള തലത്തിൽ ആഫ്രിക്കയടക്കമുള്ള നിരവധി രാജ്യങ്ങളിലേയ്‌ക്ക് നിയോഗിച്ചിരിക്കുന്നതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. എന്നാൽ ഭീകരതയ്‌ക്കെതിരെ പോരാടുന്ന സേനകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

രക്ഷാസമിതിയിൽ അംഗങ്ങളായ രാജ്യങ്ങളുടെ ഭീകരതയ്‌ക്കെതിരായ ചെറുത്തുനിൽപ്പിന് ശക്തിപോരെന്ന് ജയശങ്കർ തുറന്നടിച്ചു. പലരാജ്യങ്ങളേക്കാൾ മികച്ച സാങ്കേതിക വിദ്യയാണ് ഭീകരരുടെ കയ്യിലെത്തുന്നത്. അതിനെ തടയാനും സാമ്പത്തിക സഹായം എത്തുന്നത് തടയാനുമാകണം. ഭീകരർ ഡ്രോണുകൾ ഉപയോഗിക്കുന്നത് വളരെയധികം വർദ്ധിച്ചിരിക്കുന്നുവെന്നും അതിർത്തികടന്നുള്ള മയക്കുമരുന്ന് കടത്തും കള്ളപ്പണവും മനുഷ്യക്കടത്തും തടയാൻ സമഗ്രവും കൂട്ടായതുമായ അടിയന്തിര നടപടിയാണ് വേണ്ട തെന്നും ജയശങ്കർ പറഞ്ഞു.

ഇന്നലെ മുംബൈ താജ് മഹൽ പാലസ് ഹോട്ടലിൽ 2008 നവംബർ 26ന് നടന്ന ഭീകരാക്രമണ അനുസ്മരണ പരിപാടിയിൽ രക്ഷാസമിതിയുടെ അലംഭാവമാണ് പാകിസ്താനും ചൈനയും ഭീകരരെ പിന്തുണയ്‌ക്കുന്നതിന് കാരണമെന്ന് ജയശങ്കർ തുറന്നടിച്ചിരുന്നു. തുടർന്ന് അണ്ടർ സെക്രട്ടറി ജനറൽ വ്‌ലാദിമിർ മുംബൈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള അനുശോചനം അറിയിക്കുകയും ഭീകരരെ പിടികൂടാനാകാത്തതിലുള്ള ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

Tags: UNSC
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies