ലക്നൗ: ഉത്തർപ്രദേശിൽ രണ്ട് മുഖവും നാല് കണ്ണുകളുമായി ജനിച്ച് പശുക്കിടാവ്. ബിജ്നൂരിലെ റൗണിയ ഗ്രാമത്തിലാണ് അപൂർവ്വ ജനനം.
ബിജ്നോർ സ്വദേശിയായ സുഭാഷ് യാദവിന്റെ വീട്ടിലാണ് രണ്ട് മുഖവും നാല് കണ്ണുകളുമായി പശുക്കിടാവ് ജനിച്ചത്. കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു സംഭവം. ആദ്യം ഇത് വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പിന്നീടാണ് രണ്ട് മുഖം ഉള്ളതായി വ്യക്തമായത്.
രണ്ട് മുഖവും നാല് കണ്ണുകളുമുള്ള പശുക്കിടാവിന്റെ വാർത്ത ഗ്രാമത്തിൽ കാട്ടുതീ പോലെ പടർന്നു. ഇതോടെ പശുക്കിടാവിനെ കാണാൻ നാട്ടുകാർ ഒഴുകിയെത്തി. വിഷ്ണു ഭഗവാന്റെ അവതാരമാണ് പശുക്കിടാവ് എന്നായിരുന്നു നാട്ടുകാർ പറഞ്ഞത്. പശുക്കിടാവിനെ പ്രാർത്ഥിച്ചും പൂജ ചെയ്തുമാണ് ഗ്രാമവാസികൾ മടങ്ങിയത്.
കർഷകനാണ് സുഭാഷ് യാദവ്. താൻ ഒരിക്കലും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്താമാക്കി. പശുക്കിടാവ് ആരോഗ്യത്തോടെയിരിക്കുന്നുണ്ട്. രണ്ട് വായിലൂടെയും കിടാവ് പാൽകുടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments