പെർത്തിൽ ഇന്ന് തീപാറും; സെമി ഉറപ്പിക്കാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ-India to take on southafrica in T20 worldcup
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പെർത്തിൽ ഇന്ന് തീപാറും; സെമി ഉറപ്പിക്കാൻ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ-India to take on southafrica in T20 worldcup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 09:58 am IST
Facebook
Twitter
WhatsAppTelegram

പേസ് ബൗളിങിന് കേളി കേട്ട പിച്ചാണ് പെർത്തിലേത്. വേഗതയേറിയ ബൗളർമാരുടെ പറുദീസയെന്ന് അറിയപ്പെടുന്ന പെർത്തിൽ ഇന്ന് ഇന്ത്യ ഇറങ്ങുമ്പോൾ വാനാളം പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ടി 20 ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യ ഇന്ന് പോരാട്ടത്തിന് ഇറങ്ങുന്നത്.

ഈ കളിയിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി സാധ്യത ഏകദേശം ഉറപ്പിക്കാം. ഗ്രൂപ്പിൽ നിലവിൽ നാല് പോയിന്റുകളുമായി ഒന്നാമതാണ് ഇന്ത്യ. മൂന്ന് പോയിന്റുളള ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. അത് കൊണ്ട് മുന്നോട്ട് പോകിന് ഇരു കൂട്ടർക്കും വിജയം അനിവാര്യമാണ്. കഴിഞ്ഞ രണ്ട് കളികളും ജയിച്ച് ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

ആദ്യ കളിയിൽ പാകിസ്താനെയും രണ്ടാമത്തെ കളിയിൽ നെതർലാന്റ്‌സിനെയുമാണ് ഇന്ത്യ തകർത്തത്. സിംബാംബ്‌വെയ്‌ക്കെതിരെ നടന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം മഴ മൂലം പൂർത്തിയാകാനായില്ല. പ്രോട്ടിയാസിന്റെ വിജയത്തിന് തൊട്ട് അടുത്ത് നിൽക്കുമ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. അതിനാൽ ഇരു ടീമുകളും ഒരു പോയിന്റ് പങ്കിട്ടു.

രണ്ടാമത്തെ കളിയിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ വലിയ മാർജിനിൽ തന്നെ പരാജയപ്പെടുത്തി. തുല്യ ശക്തികളായ രണ്ട് ടീമുകൾ മാറ്റുരയ്‌ക്കുമ്പോൾ പെർത്തിൽ തീപാറുമെന്ന് ഉറപ്പാണ്. സ്വന്തം നാട്ടിൽ നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ 2-1ന് പരാജയപ്പെടുത്തിയത് ഇന്ത്യക്ക് എതിരാളികൾക്ക് മേൽ മേധാവിത്വം ഉറപ്പിക്കുന്ന ഘടകമാണ്.

ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെ പ്രകടനമാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ട് കളികളിലും കിങ് കോഹ്ലി പുറത്താകാതെ അർധ സെഞ്ച്വറി നേടിയിരുന്നു. സൂര്യകുമാർ യാദവും ക്യാപ്റ്റൻ രോഹിത്ശർമ്മയും കഴിഞ്ഞ മത്സരത്തിൽ ഫോമായിരുന്നു. എന്നാൽ ഓപ്പണർ കെ എൽ രാഹുലിന്റെ ഫോമില്ലായ്മ ഇന്ത്യൻ ടീമിനെ കുഴയ്‌ക്കുന്നുണ്ട്.

ദക്ഷിണാഫ്രിക്കൻ നിരയിൽ ക്വിന്റൺ ഡി കോക്ക് മികച്ച ഫോമിലാണ്. ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ റിലേ റൂസ്സോയും ഇന്ത്യക്ക് ഭീഷണിയാണ്. ഈ മാസം ആദ്യം ഇന്തോറിൽ ഇന്ത്യക്ക് എതിരെ നടന്ന ടി 20യിലും റൂസ്സോ മൂന്നക്കം കണ്ടെത്തിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെമ്പ ഭാവുമയുടെ ഫോമില്ലായ്മ ടീമിന് തലവേദനയായിട്ടുണ്ട്.

ഇന്ത്യ കഴിഞ്ഞ കളിയിലെ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത. ദക്ഷിണാഫ്രിക്കൻ നിരയിൽ മാറ്റത്തിന് സാധ്യതയുണ്ട്. പേസിനെ തുണയ്‌ക്കുന്ന പിച്ചിൽ പ്രോട്ടിയാസ് ഒരു അധിക സീമറെ കൂടി ഉൾപ്പെടുത്തുമെന്നാണ് സൂചന. അങ്ങനെ വന്നാൽ ഇടം കൈയ്യൻ പേസ് ബൗളർ മാർക്കോ ജാൻസനെ ഇന്ത്യയ്‌ക്കെതിരെ അണിനിരത്താൻ സാധ്യതയുണ്ട്. ഇന്ത്യൻ സമയം വൈവീട്ട് 4.30നാണ് മത്സരം.

Tags: t 20 worldcupIndia vs South Africaperth
Share
Tweet
SendShare

More News from this section

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies