ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ രാംഗഡ് സെക്ടറിലെ അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം. പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു.
ചുവപ്പും മഞ്ഞയും കലർന്ന നിറത്തിലൊരു വസ്തുവിനെ കണ്ടതായാണ് പ്രദേശവാസികൾ പറഞ്ഞത്. ഭൂനിരപ്പിൽ നിന്ന് ഏകദേശം 400-500 മീറ്റർ ഉയരത്തിൽ പറന്നിരുന്ന ഡ്രോണിനെ സിഖ് ലൈറ്റ് ഇൻഫൻട്രി ട്രൂപ്പുകളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഡ്രോൺ പോലെയുള്ള വസ്തു പാകിസ്താൻ ഭാഗത്ത് നിന്ന് വന്നതായാണ് റിപ്പോർട്ട്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ ഒമ്പത് മാസത്തിൽ 191 ഡ്രോണുകളാണ് അനധികൃതമായി രാജ്യത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ സുരക്ഷാ സേന ശക്തമായ പ്രതിരോധം തീർക്കുന്നുണ്ട്.
Comments