ന്യൂഡൽഹി : മലയാളികൾ കേരളത്തിൽ നിക്ഷേപിക്കാൻ തയ്യാറാകുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ ജനങ്ങൾ ജോലിക്കായി പുറത്തേക്ക് പോവുകയാണ്. അപ്പോഴാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെൻഷൻ നൽകുന്നത് എന്ന് അദ്ദേഹം വിമർശിച്ചു.
ഒരു മന്ത്രിക്ക് 25 പേഴ്സണൽ സ്റ്റാഫുമാരാണ് ഉള്ളത് എന്നും അതിന്റെ ആവശ്യം എന്താണെന്നും ഗവർണർ ചോദിച്ചു. ജനങ്ങളുടെ പണം പാർട്ടി വർക്കർമാർക്ക് നൽകാൻ ഉപയോഗിക്കുന്നു. ഇത്തരത്തിൽ ജനവിരുദ്ധമായ നടപടി കാണുമ്പോൾ അവിടെ ഇടപെടുക മാത്രമാണ് ചെയ്യുന്നത്.
ഭരണഘടന നടപ്പിലാക്കുക മാത്രമാണ് താൻ ചെയ്യുന്നത് എന്നും പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് ജനങ്ങളെ അറിയിക്കാനാണ് ഇക്കാര്യം പറയുന്നത് എന്നും ഗവർണർ വ്യക്തമാക്കി.
Comments