കണ്ണൂർ: ഇരിട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച സംഭവത്തിൽ 53 കാരൻ അറസ്റ്റിൽ. മലപ്പട്ടം സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. 17കാരിയായ പെൺകുട്ടിയെ കൃഷ്ണനാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
പെൺകുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് കൃഷ്ണൻ. ഇത് മുതലെടുത്തായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പോക്സോ നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്കായി കൃഷ്ണനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെയാണ് വയറു വേദനയെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. നിലവിൽ പെൺകുട്ടിയും കുഞ്ഞും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments