തിരുവനന്തപുരം : ഷാരോണിന്റെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ വീട്ടുകാർക്കും പങ്കുണ്ടെന്ന ആരോപണവുമായി ഷാരോണിന്റെ അച്ഛൻ. ഗ്രീഷ്മയുടെ വീട്ടുകാർ ഈ ബന്ധത്തിന് എതിരായിരുന്നു. ബന്ധം തുടർന്നാൽ അമ്മ ആത്മഹത്യ ചെയ്യുമെന്ന് ഗ്രീഷ്മ പറയുന്നതിന്റെ വീഡിയോ തങ്ങളുടെ കൈയ്യിലുണ്ടെന്നും അത് പോലീസിന് കൈമാറുമെന്നും ഷാരോണിന്റെ അച്ഛൻ പറഞ്ഞു.
ഗ്രീഷ്മ കള്ളം പറയുന്നതാണ്. അവളുടെ അമ്മയ്ക്കും ഇതിൽ വ്യക്തമായ പങ്കുണ്ട്. ഗ്രീഷ്മ ഒറ്റയ്ക്കല്ല ഈ കുറ്റകൃത്യം ചെയ്തത്. അമ്മയില്ലാതെ അവൾ ഒന്നും ചെയ്യില്ല. അവളുടെ അമ്മയും അച്ഛനും തങ്ങളെ ബ്ലാക്മെയിൽ ചെയ്തിട്ടുണ്ടെന്നും ഷാരോണിന്റെ അച്ഛൻ വെളിപ്പെടുത്തി.
നേരത്തെ മറ്റ് ചെറുപ്പക്കാരുമായി ഗ്രീഷ്മയ്ക്ക് അടുപ്പമുണ്ടായിരുന്നു. അവരെ ഒഴിവാക്കിയിട്ടാണ് ഷാരോണുമായി അടുത്തത്. ഒരു മാസമായപ്പോഴേക്കും മകനുമായി ബൈക്കിൽ കറങ്ങി നടന്നു. തന്റെ മകനെ അന്ധവിശ്വാസത്തിന്റെ ഇരയാക്കുകയാണ് ചെയ്തത്. ആദ്യ ഭർത്താവ് മരിക്കുമെന്ന ജാതക ദോഷം മാറാനാണ് മകനെ കൊലയ്ക്ക് കൊടുത്തത് എന്നും അച്ഛൻ പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മയ്ക്ക് കീടനാശിനി വാങ്ങിക്കൊടുത്തത് യുവതിയുടെ അമ്മാവനാണെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
Comments