തിരുവനന്തപുരം : ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെടുമങ്ങാട് സ്റ്റേഷനിൽ കൊണ്ടുപോയപ്പോഴാണ് ശ്രമം നടത്തിയത്. യുവതിയെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലൈസോൾ കുടിച്ചാണ് ആത്മഹത്യാ ശ്രമം.
പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ നിന്ന് അണുനാശിനി കഴിച്ചെന്നാണ് സംശയം. ശുചിമുറിയിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രണയബന്ധത്തിൽ നിന്ന് ഒഴിവാകാതിരുന്നതിനെ തുടർന്നാണ് ഗ്രീഷ്മ തന്റെ സുഹൃത്തായ ഷാരോണിനെ കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ കീടനാശിനി കലക്കി കൊടുത്തായിരുന്നു കൊലപാതകം. പിന്നാലെ ജ്യൂസ് നൽകി തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
ദിവസങ്ങൾ നീണ്ട അന്വേഷണത്തിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ കൈവശം ഉണ്ടായിരുന്നുവെന്നും ഇത് പ്രതിശ്രുത വരന് കൈമാറുമോ എന്ന് ഭയന്നാണ് ഷാരോണിനെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു ഗ്രീഷ്മയുടെ മൊഴി.
Comments