വയനാട് : താമരശ്ശേരി ചുരത്തിൽ സുരക്ഷാഭിത്തിയ്ക്ക് പുറത്തേക്ക് ബസ് ചാടി. കർണാടക ആർ ടി സിയുടെ എ സി സ്ലീപ്പർ കോച്ച് ബസാണ്് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. ചുരത്തിലെ ഏഴാം വളവ് തിരിയുന്നതിനിടെയാണ് സംഭവം.
നിയമന്ത്രണം വിട്ട ബസ് സുരക്ഷഭിത്തിയും കടന്നാണ് നിന്നത്. മുൻപിലെ ചക്രങ്ങൾ സുരക്ഷഭിത്തിയും കടന്ന് ഭിത്തിയിൽ കുടുങ്ങി കിടന്നതിനാൽ മാത്രമാണ് ബസ് താഴേക്ക് പതിക്കാതിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാരെ എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തിറക്കിയത്.
അപകടം നടന്നതോടെ ഹൈവേ പോലീസ് സ്ഥലത്തെത്തി ചുരം വഴിയുള്ള വാഹന ഗതാഗതം വൺവേയാക്കി. വലിയ ഗതാഗത തടസ്സമാണ് ഇതോടെ ചുരത്തിൽ ഉണ്ടായത്.രാവിലെ 9.15 ഓടെ ചുരത്തിലെ വാഹന ഗതാഗതം പൂർണ്ണമായും തടഞ്ഞ് ക്രെയിൻ ഉപയോഗിച്ചാണ് വോൾവ മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും ചുരത്തിൽ ധാരാളം അപകടങ്ങൾ സംഭവിച്ചിരുന്നു.ഇന്നലെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് ക്രൂയിസർ ജീപ്പ് ഓടയിലേക്ക് ഇറങ്ങി യാത്രക്കാർക്ക് നിസാരപരിക്കേറ്റിരുന്നു. മലപ്പുറത്ത് നിന്ന് മേപ്പാടിയിലേക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ കുടുംബമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ചുരം വ്യൂപോയിൻറിന് സമീപം നിർത്തിയതിന് ശേഷം മുന്നോട്ട് എടുത്ത വാഹനം പിന്നോട്ട് നീങ്ങി ഓവുചാലിലേക്ക് വീഴുകയായിരുന്നു. വ്യാഴാഴ്ച രാത്രി ലോറി ഓവുചാലിലേക്ക് ഇറങ്ങി അപകടമുണ്ടായി. ഇരുമ്പ് പൈപ്പുകളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച മൂന്ന് അപകടങ്ങളാണ് ചുരത്തിലുണ്ടായത്.
Comments