തിരുവനന്തപുരം : ബലാത്സംഗക്കേസിൽ നിന്ന് രക്ഷനേടാൻ യുവതിയെ വിവാഹം ചെയ്തതിന് പിന്നാലെ സ്ത്രീധന പീഡനമെന്ന് ആരോപണം. ആര്യനാട് സ്വദേശിക്കെതിരെയാണ് നിയമവിദ്യാർത്ഥിനിയായ ദളിത് യുവതി പരാതി നൽകിയത്. പരാതി നൽകിയെങ്കിലും ആര്യനാട് പോലീസ് നടപടിയെടുക്കാതെ വന്നതോടെ വിദ്യാർത്ഥിനി തിരുവനന്തപുരം റൂറൽ എസ്പിക്ക് പരാതി നൽകി.
സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ ആശുപത്രിയിൽ കഴിയുന്നതിനിടെ മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പരാതി നൽകിയതോടെ ഇതിൽ നിന്നും തലയൂരാൻ ഇയാൾ യുവതിയെ വിവാഹം കഴിച്ചു. എന്നാൽ വിവാഹ രാത്രി മുതൽ പീഡനവും അക്രമവും തുടങ്ങിയെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
വിവാഹ ശേഷം ഭർത്താവ് ശാരീരകമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് ആര്യനാട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭാർത്താവിനെയും മാതാപിതാക്കളെയും പ്രതികളാക്കി കേസെടുത്തെങ്കിലും പോലീസ് തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. 25 ന് പരാതി നൽകിയെങ്കിലും അത് 27 ാം തീയ്യതി എന്നാക്കി തിരുത്തി, 30 ാം തീയ്യതിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് എന്നും യുവതി ആരോപിച്ചു.
സ്ത്രീധനത്തിന് വേണ്ടിയുള്ള ശാരീരിക ആക്രമണത്തിന് പുറമേ ഭർത്താവിന്റെ കുടുംബം ജാതിയമായി അധിക്ഷേപിക്കുന്നതായും പെൺകുട്ടി പറയുന്നുണ്ട്.
Comments