പട്‌ന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഗ്രാമത്തിലൂടെ നടത്തിച്ച് ക്രൂരത. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. എന്നാൽ ഇത് നാട്ടുകാർ അറിഞ്ഞതോടെ ഇയാൾ പെൺകുട്ടി കളങ്കപ്പെട്ടുവെന്ന് ആരോപിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലീസ കസറ്റഡിയിലെടുത്തു. പ്രതിയുടെ അമ്മ ഒളിവിലാണ്.
ഒക്ടോബർ 26 നാണ് കേസിനാസ്പദമായ സംഭവം. വിപിൻ പാസ്വാൻ എന്നയാൾക്ക് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹ വാഗ്ദാനം നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം മൂന്ന് ദിവസം ഇയാൾ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു. എന്നാൽ ഇത് നാട്ടുകാർ അറിഞ്ഞതോടെ ഇവർ വിപിന്റെ സ്വഭാവദൂഷ്യത്തെ ചോദ്യം ചെയ്തു.
എന്നാൽ ഇയാൾ പെൺകുട്ടിയുടെ സ്വഭാവത്തെ ചോദ്യം ചെയ്തു. പെൺകുട്ടി കളങ്കപ്പെട്ടുവെന്നാരോപിച്ച് അവളെ നഗ്നയാക്കി കഴുത്തിൽ തുണി ചുറ്റി ഗ്രാമത്തിലൂടെ നടത്തിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്നും നാലാമത്തെ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments