കൊച്ചി: എസ്എഫ്ഐക്കെതിരെ പരോക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസിന്റേയും എസ്എൻഡിപിയുടേയും കോളേജുകളിൽ എസ്എഫ്ഐയുടേത് അച്ചടക്കമില്ലാത്ത പ്രവർത്തനമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമർശനം. ഇവിടെ എന്തും ആകാം എന്ന ചിന്തയാണ്. എന്നാൽ ന്യൂനപക്ഷങ്ങളുടെ കോളേജുകളിൽ ഇക്കൂട്ടർക്ക് മികച്ച അച്ചടക്കമാണുള്ളതെന്നും വെള്ളാപ്പള്ളി വിമർശിച്ചു. കേരളാ നവോത്ഥാന സമിതി യോഗത്തിലായിരുന്നു വെള്ളാപ്പള്ളി എസ്എഫ്ഐക്കെതിരെ വിമർശനം ഉന്നയിച്ചത്.
കിടപ്പറകളിലെന്ന പോലെയാണ് വിദ്യാർത്ഥികൾ കോളേജുകളിൽ പെരുമാറുന്നത്. ചോദ്യം ചെയ്യാനോ ഉപദേശിക്കാനോ അധ്യാപകർക്ക് കഴിയുന്നില്ല. ലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളിൽ കൂടി വരികയാണ്. ലഹരിക്കെതിരെ ലഘുലേഖ വിതരണം ചെയ്തിട്ട് കാര്യമില്ല. കായികമായി നേരിടേണ്ടി വന്നാൽ പോലും ആ രീതിയിൽ അതിനെ നേരിടണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Comments