മെൽബൺ: യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്ന നേഴ്സിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സർക്കാർ. ഇന്ത്യൻ നേഴ്സിനെ കണ്ടെത്തുന്നവർക്ക് ഒരു മില്യൺ ഓസ്ട്രേലിയൻ ഡോളർ ആണ് ഓസ്ട്രേലിയയിലെ ക്വീൻസ്ലാന്റ് പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 5.23 കോടി രൂപയോളം വരുമിത്.
2018-ലാണ് കൊലപാതകം നടന്നത്. 24-കാരിയായ ടോയ കോർഡിംഗ്ലി തന്റെ നായയുമായി ബീച്ചിലെത്തിയ സമയത്താണ് കൊലപാതകം നടക്കുന്നത്. ഇന്നിസ്ഫെയിലിൽ നഴ്സായി ജോലി ചെയ്തിരുന്ന 38-കാരനായ രജ്വിന്ദർ സിംഗാണ് കൊലപ്പെടുത്തിയത്. ടോയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസങ്ങളിൽ രജ്വിന്ദർ സിംഗ് ഭാര്യയെയും മൂന്ന് മക്കളെയും കൂട്ടി ഓസ്ട്രേലിയയിലെ ജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നുവെന്ന് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാളെ കുറിച്ച് വിവരങ്ങൾ നൽകാൻ ഇന്ത്യൻ പൗരന്മാരോട് അടക്കം ക്വീൻസ്ലാന്റ്് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
We are hoping anyone, including those in #India with information regarding the location of Rajwinder Singh contacts the Queensland Police – pic.twitter.com/oIAx4F0kbc
— Queensland Police (@QldPolice) November 3, 2022
ഇയാളുടെ അവസാനത്തെ ലോക്കേഷൻ ഇന്ത്യയിലാണ് കാണിക്കുന്നതെന്ന് ഓസ്ട്രേലിയൻ പോലീസ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ അന്വേഷണത്തിനായി ഹിന്ദിയും പഞ്ചാബിയും കൈകാര്യം ചെയ്യാനറിയാവുന്നക്വീൻസ്ലാന്റ് പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും അധികൃതർ വ്യക്തമാക്കി. ഇന്ത്യയിലുള്ള ഇയാൾ ആളുകൾക്ക് സുപരിചിതാനാണെന്നും അതിനാൽ തന്നെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്്. ക്വീൻസ്ലാന്റ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും ഉയർന്ന തുകയാണ് രജ്വിന്ദറിനെ കണ്ടെത്തുന്നതിനായി പ്രഖ്യാപിച്ചത്.
Comments