ഭൂരിഭാഗം ആളുകൾക്കും ഏറ്റവും ഇഷ്ടമുള്ള ഒന്നു ഫലമായിരിക്കും ചക്ക. ചക്ക കറിവെച്ചും, പഴുത്ത ചക്ക അല്ലാതെയും നാം കഴിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുൾപ്പെടെ നിരവധി ഗുണങ്ങളാണ് ചക്കയ്‌ക്ക് ഉള്ളതെന്ന് നമുക്ക് അറിയാം. എന്നാൽ ചക്കപോലെ തന്നെ അതുണ്ടാകുന്ന പ്ലാവിലെ ഇലകൾക്കുമുണ്ട് ഗുണങ്ങൾ. ഞെട്ടേണ്ട, പ്ലാവിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
മാറി വന്ന ജീവിത രീതി കുട്ടികളെ വരെ ഇന്ന് അമിത വണ്ണമുള്ളവരാക്കി മാറ്റി. അമിത വണ്ണവും കുടവയറും കുറയ്‌ക്കാൻ പ്ലാവില ഉപകരിക്കും. രാത്രി കിടക്കാൻ നേരവും രാവിലെ വെറും വയറ്റിലും പ്ലാവില കൊണ്ടുള്ള പാനീയം കുടിക്കുന്നത് ഗുണം ചെയ്യും. പ്ലാവില തോരൻവെച്ച് കഴിക്കുന്നതും ഉത്തമമാണ്. തളിരിലകൾ വേണം കഴിക്കാനായി ഉപയോഗിക്കാൻ.
പ്രമേഹം നിയന്ത്രിക്കാൻ പ്ലാവില ഉപയോഗിക്കുന്നത് ഗുണം ചെയ്യും. പ്രമേഹ രോഗികൾ പ്ലാവില തോരൻവെച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രണവിധേയമാകാൻ സഹായിക്കും. പ്ലാവിലയിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിഡ് എന്ന ആന്റി ഓക്‌സിഡന്റ് ആണ് പ്രമേഹം നിയന്ത്രിക്കുന്നത്.
ഉദര രോഗങ്ങൾക്കുള്ള ഉത്തമ പ്രതിവിധിയാണ് പ്ലാവില. പ്ലാവില ഞെട്ട് ജീരകത്തിൽ ചേർത്തുണ്ടാക്കുന്ന മരുന്ന് ഗ്യാസും അതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ഇല്ലാതാക്കുന്നു. പ്ലാവില അരച്ച് ജീരകവുമായി ചേർത്ത് കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മികച്ചതാക്കാൻ ഇത് സഹായിക്കുന്നു. മെറ്റബോളിസം ശക്തിപ്പെടുത്താനും പ്ലാവില അരച്ചു കഴിക്കുന്നത് നന്നായിരിക്കും. ഗ്യാസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉള്ളവർ പ്ലാവില തോരൻ ഇടയ്‌ക്ക് കഴിക്കുന്നത് നന്നായിരിക്കും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ചക്ക പോലെ തന്നെ പ്ലാവിലയും ഉപയോഗിക്കാം. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാൻ പ്ലാവിലയ്‌ക്ക് കഴിവുണ്ട്. പ്ലാവിന്റെ തളിരിലകൾ വേണം കഴിക്കാൻ.
പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മൗത്ത് അൾസർ. വായിൽ ഇത് വന്നാൽ ദിവസങ്ങളോളം വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. പച്ച പ്ലാവില ഉണക്കിപൊടിച്ച് മൗത്ത് അൾസർ ഉള്ള ഭാഗത്ത് തേക്കാം.
Comments