സിഡ്‌നി: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത് പോലീസ്. ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ കഴിയുന്ന താരത്തെ സിഡ്‌നിയിൽ എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 29-കാരി നൽകിയ ലൈംഗിക അതിക്രമ പരാതിയിലാണ് പോലീസ് നടപടി. സിഡ്‌നിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഹോട്ടലിൽ വെച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച റോസ് ബേയിലുള്ള വസതിയിൽ വെച്ചാണ് ലൈംഗികാതിക്രമം ഉണ്ടായതെന്ന് യുവതി പറയുന്നു. ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ് ഫോം വഴിയായിരുന്നു 23-കാരിയെ ധനുഷ്‌ക ഗുണതിലക പരിചയപ്പെട്ടത്. തുടർന്ന് നവംബർ രണ്ടിന് താരവുമായി യുവതി കൂടിക്കാഴ്ച നടത്തി. ഇതിനിടെയാണ് ലൈംഗിക അതിക്രമമുണ്ടായത്. തുടർന്ന് കുറ്റകൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് ധനുഷ്‌ക ഗുണതിലകയെ അറസ്റ്റ് ചെയ്തതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
സമ്മതം കൂടാതെ നാല് തവണ യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. നിലവിൽ സിഡ്‌നി സിറ്റി പോലീസ് സ്‌റ്റേഷനിലാണ് ക്രിക്കറ്റ് താരമുള്ളത്. പാരമറ്റ ബെയിൽ കോർട്ടിൽ താരം ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളി. പരിക്ക് പറ്റിയത് മൂലം ടി20 ലോകകപ്പിൽ നിന്ന് ധനുഷ്‌ക ഗുണതിലകയ്‌ക്ക് പിന്മാറേണ്ടി വന്നിരുന്നു. പ്രീലിമിനറി റൗണ്ടിൽ നിന്നാണ് താരം പുറത്തായത്. അതിനാൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിൽ തന്നെ തങ്ങുകയായിരുന്നു. ഇതിനിടെയാണ് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
Comments