അബുദാബി: കൊറോണ നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ച് യുഎഇ. തിങ്കളാഴ്ച മുതൽ യുഎഇയിലെ ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാമെന്ന് സർക്കാർ വ്യക്തമാക്കി. മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് നിയമവും രാജ്യത്ത് പിൻവലിച്ചു. ഇനിമുതൽ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് ആവശ്യമില്ല. ഒക്ടോബർ 7ന് രാവിലെ ആറ് മണി മുതൽ പുതിയ രീതി പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
#NCEMA: Today, we announce the second phase of the easing of restrictions, after studying the epidemiological situation in the country while monitoring occupancy rates in hospitals and intensive care for #COVID19 cases.
#TogetherWeRecover pic.twitter.com/T0NPKVf74z— NCEMA UAE (@NCEMAUAE) November 6, 2022
ആരോഗ്യകേന്ദ്രങ്ങളിൽ മാത്രം യുഎഇ സ്വദേശികൾ മാസ്‌ക് ധരിച്ചാൽ മതിയാകും. മറ്റ് പൊതുസ്ഥലങ്ങളിൽ ഒന്നും തന്നെ മാസ്‌ക് നിർബന്ധമില്ല. അൽ ഹൊസൻ ആപ്ലിക്കേഷനിൽ ഗ്രീൻ പാസ് വേണമെന്നില്ലെങ്കിലും ആപ്പ് ഉപയോഗിക്കേണ്ടതായി വരും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിക്കുന്നതിന് ഉൾപ്പെടെ ആപ്ലിക്കേഷൻ ആവശ്യമായതിനാലാണിത്. അതേസമയം കൊറോണ പരിശോധന നടത്താനുള്ള ആർടിപിസിആർ ടെസ്റ്റ് ഉൾപ്പെടെ തുടർന്നും ലഭ്യമായിരിക്കും. കൂടാതെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്ക് ധരിക്കാൻ താൽപര്യമുണ്ടെങ്കിൽ ജനങ്ങൾക്ക് ചെയ്യാവുന്നതാണെന്നും സർക്കാർ അറിയിച്ചു.
#NCEMA: We commend your continued commitment in the next stage to preserve what has been achieved in the recovery period, as we’re confident in society’s awareness and self-responsibility after overcoming past difficulties with professionalism and efficiency.
#TogetherWeRecover pic.twitter.com/VEEqPNkwXX— NCEMA UAE (@NCEMAUAE) November 6, 2022
കൊറോണ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായിട്ടായിരുന്നു രാജ്യത്ത് ഇളവ് വരുത്തിയത്. ഭൂരിഭാഗം നിയന്ത്രണങ്ങളും പിൻവലിച്ചത് രണ്ടാം ഘട്ടത്തിലാണ്. മൂന്ന് വർഷം നീണ്ട കഠിന പരിശ്രമത്തിന് ഒടുവിലാണ് മഹാമാരിയെ അതിജീവിക്കാൻ സാധിച്ചതെന്ന് യുഎഇ അധികൃതർ പ്രതികരിച്ചു. കൊറോണ ബാധിതർ അഞ്ച് ദിവസം ക്വാറന്റൈനിൽ കഴിയണമെന്ന നിബന്ധനയാണ് രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്നത്.
Comments