പോഷകങ്ങളുടെ സൂപ്പർ മാർക്കറ്റായ വെണ്ടയ്ക്ക ഇഷ്ടമല്ലേ? മുഖക്കുരുവിന് മുതൽ പ്രമേഹത്തിന് വരെ, കാഴ്ചശക്തിക്കും ശരീരപുഷ്ടിക്കും; ഗർഭിണികൾക്ക് അത്യുത്തമം
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോഷകങ്ങളുടെ സൂപ്പർ മാർക്കറ്റായ വെണ്ടയ്‌ക്ക ഇഷ്ടമല്ലേ? മുഖക്കുരുവിന് മുതൽ പ്രമേഹത്തിന് വരെ, കാഴ്ചശക്തിക്കും ശരീരപുഷ്ടിക്കും; ഗർഭിണികൾക്ക് അത്യുത്തമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 04:32 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് അത്ര താൽപ്പര്യമില്ലാത്ത പച്ചക്കറിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്‌ക്ക.ഫെബ്രുവരി-മാർച്ച്, ജൂൺ-ജുലൈ, ഒക്ടോബർ-നവംബർ എന്നിവ നടീൽ സമയം. എപ്പോഴും വിളവ് തരുന്ന പച്ചക്കറി എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത.പോഷകങ്ങളുടെ കലവറയായ വെണ്ടയ്‌ക്ക നിരവധി രോഗങ്ങളെയാണ് പ്രതിരോധിക്കുന്നത്.

എന്തൊക്കെയാണ് വെണ്ടക്കയുടെ ഗുണങ്ങൾ എന്നു നോക്കാം. മിനറലുകൾ,വിറ്റാമിൻ എ,ആന്റിഓക്‌സിഡന്റുകളായ ബീറ്റ കരോട്ടിൻ,ലുട്ടെയിൻ എന്നിവ അടങ്ങിയിട്ടുള്ളതാണ് വെണ്ടയ്‌ക്ക.ഇത് കഴിക്കുന്നത് കാഴ്ചശക്തി കുറയുന്നതും തിമിരം തടയാനും റെറ്റിനയുടെ തകരാറുകൾ തടയാനും സഹായിക്കും.വിറ്റാമിൻ എയും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. മുഖക്കുരു, ചർമ്മത്തിലെ പാടുകൾ എന്നിവ മാറാനും ചുളിവുകളില്ലാതാക്കാനും സഹായിക്കുന്നു.താരൻ, മുടിയുടെ വരൾച്ച, മുടികൊഴിച്ചിൽ എന്നിവ കുറയും.

ആഹാരത്തിലെ ഫൈബറിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വെണ്ടയ്‌ക്ക് ദഹനേന്ദ്രിയത്തിന് പ്രിയപ്പെട്ടതാണ്. മലവിസർജ്ജനം സാധാരണഗതിയിലാക്കുകയും ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യുന്നു.വെണ്ടയ്‌ക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കും. രക്തക്കുഴലുകളെയും ധമനികളെയും റിലാക്‌സ് ചെയ്യാൻ സഹായിക്കുന്ന പൊട്ടാസ്യം ഹൃദയത്തിനും ആശ്വാസം നൽകും

അധികം മൂക്കാത്ത വെണ്ടയ്‌ക്ക ദിവസവും രാവിലെ തിന്നാൽ ശരീരത്തെ പോഷിപ്പിക്കും. മൂപ്പില്ലാത്ത വെണ്ടയ്‌ക്ക വേവിച്ച് അതിന്റെ ആവികൊണ്ടാൽ ചുമയ്‌ക്കും ഒച്ചയടപ്പിനും ജലദോഷത്തിനും ഫലം ചെയ്യും.അതിസാരത്തിന് വെണ്ടയ്‌ക്ക സൂപ്പുവെച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.
വെണ്ടയുടെ ഇലയും കായും ചതച്ച് നീരുള്ള ഭാഗത്ത് പുരട്ടിയാൽ നല്ല ഫലം ഉണ്ടാവും.വെണ്ടയുടെ വേര് ഉണക്കിപ്പൊടിച്ചത് ഒരു ടേബിൾ സ്പൂൺ എടുത്ത് അതിൽ ഓരോ ടീസ്പൂൺ തേനും നെയ്യും ചേർത്ത് രാത്രി കഴിച്ച് അതിന് ശേഷം ശുദ്ധമായ പാൽ കഴിച്ചാൽ ശരീരത്തിന് ധാതുപുഷ്ടിയുണ്ടാകുന്നു. വെണ്ടയ്‌ക്ക പ്രമേഹത്തെ ചെറുക്കാൻ വളരെ നല്ലതാണ്.തലേ ദിവസം വെണ്ടയ്‌ക്ക അരിഞ്ഞു ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ടുവെയ്‌ക്കുകയും പിറ്റേന്ന് കാലത്ത് ആ വെള്ളം വെറും വയറ്റിൽ കുടിക്കുകയും ചെയ്യുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമത്രേ.

ഗർഭിണികൾക്ക് ഗുണകരമാണ് വെണ്ടയ്‌ക്ക.ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്ക് തലച്ചോറിന്റെ വികാസത്തിനും ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളിക്കാസിഡ് ആവശ്യമാണ്. വെണ്ടയ്‌ക്കയിൽ ഫോളേറ്റുകൾ ധാരാളമുണ്ട്. 4-12 ആഴ്ചകളിലെ ഗർഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്‌ക്കയിലുളള ഇരുമ്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിർമാണം ത്വരിതപ്പെടുത്തുന്നു.ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. അതിനാൽ ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ വെണ്ടയ്‌ക്ക പതിവായി ഉൾപ്പെടുത്തണം.

എന്നാൽ ഏതൊരു ഭക്ഷണസാധനവും കഴിക്കുന്നത് പോലെ തന്നെയാണ് വെണ്ടയ്‌ക്കയും അധികമായാൽ ആപത്താണ്.വെണ്ടയ്‌ക്കയിലുളള ഓക്സാലിക് ആസിഡ് വൃക്കയിൽ കല്ലുണ്ടാക്കുന്നതായി ചില പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അത് കൊണ്ട് മിതമായി ഉപയോഗിച്ച് ആരോഗ്യത്തെ സംരക്ഷിക്കാം.

 

Tags: ladies finger
ShareTweetSendShare

More News from this section

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies