ഇന്ത്യക്കാർക്ക് അപകടം വരാതെ നോക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്; ഗിനിയയിൽ പെട്ടുകിടക്കുന്ന നാവികരെ ഉടൻ രക്ഷിക്കും; പരിശ്രമം തുടരുന്നുവെന്ന് വി മുരളീധരൻ

Published by
Janam Web Desk

ന്യൂഡൽഹി : ഇക്വറ്റോറിയൽ ഗിനിയയിൽ പെട്ട് കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുളള നാവികരെ രക്ഷപെടുത്താനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇരു രാജ്യങ്ങളുമായി ആശയവിനിമയം നടത്തിവരികയാണ്. ഗിനിയയിലെയും നൈജീരിയയിലെയും എംബസികൾ ഇടപെട്ടിട്ടുണ്ടെന്നും അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി മുരളീധരൻ.

ആകെ 26 പേരാണ് ഗിനിയയിലെ ക്രൂവിലുള്ളത്. ഇതിൽ 15 പേർ കസ്റ്റഡിയിലും 11 പേർ കപ്പലിലുമായിരുന്നു. ഗിനിയയിലും നൈജീരിയയിലും അവർക്കെതിരെ കേസുണ്ട്. ഗിനിയയിലെ കേസിൽ പിഴയടച്ചെങ്കിലും നൈജീരിയിൽ കേസ് നിലനിൽക്കുന്നുണ്ട്. അതിനാൽ നൈജീരിയൻ അധികൃതർ അവരുടെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഇരു എംബസികളും ഇടപട്ടിട്ടുണ്ട്. അവരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.

ഇന്ത്യക്കാർക്ക് അപകടം വരാതെ നോക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. ഇതിൽ ലോകം മുഴുവനുള്ള ഭാരതീയർക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം അവർക്കുമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇരു സർക്കാരുകളുമായി കേന്ദ്ര സർക്കാരുകൾ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

രണ്ട് തവണ എംബസി അധികൃതർ നാവികരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്താരാഷ്‌ട്ര ചട്ടങ്ങൾ ഇരു രാജ്യങ്ങളും പാലിക്കുന്നുണ്ട്. അതുകൊണ്ട് രാജ്യത്തിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഇന്ത്യൻ എംബസികൾ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment